Description
Digital Voice of Kerala
Wednesday, March 4, 2026

Digital Voice of Kerala
HomeKerala Assembly Election 2026KK ശൈലജ പേരാവൂർ പിടിക്കാനിറങ്ങുന്നു: തീരുമാനമെടുത്ത് CPM സംസ്ഥാന സെക്രട്ടറിയേറ്റ്, തളിപ്പറമ്പിൽ...

KK ശൈലജ പേരാവൂർ പിടിക്കാനിറങ്ങുന്നു: തീരുമാനമെടുത്ത് CPM സംസ്ഥാന സെക്രട്ടറിയേറ്റ്, തളിപ്പറമ്പിൽ PK ശ്യാമള, പേരാമ്പ്രയിൽ TP രാമകൃഷ്ണൻ, ആറന്മുളയിൽ വീണ ജോർജ് | KK Shailaja

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ പേരാവൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ ശൈലജ നേരത്തെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി തീരുമാനം പേരാവൂരിന് അനുകൂലമാകുകയായിരുന്നു. സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സമിതി അന്തിമ അംഗീകാരം നൽകും.(KK Shailaja will contest in Peravoor, CPM state secretariat takes decision)

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യപി.കെ. ശ്യാമള തളിപ്പറമ്പിൽ മത്സരിക്കും. പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണൻ തന്നെ വീണ്ടും ജനവിധി തേടും. ഉടുമ്പൻചോലയിൽ മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രനാണ് സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എ എം.എം. മണിക്ക് വേണ്ടി പാർട്ടിയിൽ ഒരു വിഭാഗം ശക്തമായി വാദിച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

മണ്ഡലം മാറ്റങ്ങളോടും സ്ഥാനാർത്ഥി നിർണ്ണയത്തോടും പാർട്ടിക്കുള്ളിലും പുറത്തും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala