Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeCrimeകുടുംബ വഴക്ക്: കീഴില്ലത്ത് ഹോട്ടലിൽ വച്ച് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ...

കുടുംബ വഴക്ക്: കീഴില്ലത്ത് ഹോട്ടലിൽ വച്ച് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊന്നു | Husband kills wife

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Husband kills wife by tying shawl around her neck in hotel)

കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. ദമ്പതികൾ തമ്മിൽ ഹോട്ടലിൽ വെച്ച് രൂക്ഷമായ വാക്കുതർക്കം ഉണ്ടായതായി പോലീസ് പറയുന്നു. തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടു.

സംഭവസമയത്ത് ദമ്പതികളുടെ മകൻ കൂടെയുണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകൻ തിരികെ ഹോട്ടൽ മുറിയിൽ എത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയും ബിജിമോളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala