തിരുവനന്തപുരം: ബാധയൊഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പൂജാരി ബിനീഷ് (45) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി വെച്ചു.(Court finds priest guilty of raping the girl in a puja room)
2019-ലാണ് കേസിനാസ്പദമായ കൃത്യം നടന്നത്. പരീക്ഷാപ്പേടി മാറ്റാൻ പൂജയ്ക്കായെത്തിയ ഒൻപതാം ക്ലാസുകാരിക്ക് ‘ബാധ’ ബാധിച്ചിട്ടുണ്ടെന്ന് പൂജാരി പെൺകുട്ടിയുടെ അമ്മയെ വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കാനെന്ന പേരിൽ പൂജാമുറിയിലെത്തിച്ച കുട്ടിയെ പല ദിവസങ്ങളിലായി ഇയാൾ പീഡനത്തിനിരയാക്കി. അതിക്രൂരമായ പ്രവർത്തികളാണ് പൂജാരി ചെയ്തതെന്ന് പോലീസ് കണ്ടെത്തി.
പൂജകൾക്ക് ശേഷവും പരീക്ഷാപ്പേടി മാറാത്തതിനെത്തുടർന്ന് കുട്ടിയെ ഒരു മെന്റൽ എയ്ഡ് ക്യാമ്പിൽ എത്തിച്ചു. അവിടെ വെച്ച് ഡോക്ടറോട് കുട്ടി നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് നാടിനെ നടുക്കിയ പീഡനവിവരം പുറംലോകമറിഞ്ഞത്. മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ മുറിയിൽ നിന്ന് 51 വ്യത്യസ്ത രൂപത്തിലുള്ള തടിപ്പാവകൾ കണ്ടെത്തിയിരുന്നു. ഇത് കോടതിയിൽ പ്രധാന തൊണ്ടിമുതലായി ഹാജരാക്കി.

