Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeT20 World Cup 2026'ചേട്ടൻ പൊളിയാ': ചെപ്പോക്കിനെ ഇളക്കിമറിച്ച് സഞ്ജു സാംസൺ | T20 World...

‘ചേട്ടൻ പൊളിയാ’: ചെപ്പോക്കിനെ ഇളക്കിമറിച്ച് സഞ്ജു സാംസൺ | T20 World Cup

ചെന്നൈ: രാജസ്ഥാൻ റോയൽസ് വിട്ട് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലഭിച്ചത് ആരാധകരുടെ ആവേശകരമായ വരവേൽപ്പാണ്. ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ സഞ്ജു പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ ഗാലറി അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു.(Sanju Samson shakes up Chepauk on T20 World Cup 2026 Super 8 match against Zimbabwe)

ടോസ് വേളയിൽ ടീമിലെ മാറ്റങ്ങളെക്കുറിച്ച് രവി ശാസ്ത്രി ചോദിച്ചപ്പോൾ, സഞ്ജു സാംസൺ ടീമിലുണ്ടെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞതോടെ സ്റ്റേഡിയം വൻ ആരവത്തിൽ മുങ്ങി. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറെന്ന് കൂടി ക്യാപ്റ്റൻ വ്യക്തമാക്കിയപ്പോൾ ആരാധകരുടെ പ്രതികരണം കണ്ട് ഇന്ത്യൻ നായകൻ പോലും അത്ഭുതപ്പെട്ട് ചിരിച്ചുപോയി. സിഎസ്കെയിലേക്ക് മാറിയ ശേഷം സഞ്ജു ആദ്യമായാണ് തന്റെ പുതിയ ഹോം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത്.

റിങ്കു സിങ്ങിന് പകരക്കാരനായി ടീമിലെത്തിയ സഞ്ജു, അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് എത്തിയത്. റിച്ചാർഡ് എൻഗരവ എറിഞ്ഞ ഇന്നിങ്സിലെ രണ്ടാം പന്ത് തന്നെ സിക്സറിന് പറത്തി സഞ്ജു വരവറിയിച്ചു. ആദ്യ ഓവറിൽ തന്നെ ഇന്ത്യ 13 റൺസ് നേടി. ബ്ലസിങ് മുസർബാനി എറിഞ്ഞ ഓവറിലും സഞ്ജു സിക്സർ പായിച്ചു.

നാലാം ഓവറിൽ പുറത്താകുമ്പോൾ 15 പന്തിൽ 24 റൺസാണ് സഞ്ജു നേടിയത്. അഭിഷേക് ശർമയുമായി ചേർന്ന് സഞ്ജു പടുത്തുയർത്തിയ 48 റൺസ് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായി മാറി. സഞ്ജു നൽകിയ വെടിക്കെട്ട് തുടക്കം പിന്നീടെത്തിയ ബാറ്റർമാർ ഏറ്റുപിടിച്ചതോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീം ടോട്ടലും ഇന്ത്യയുടെ ഏറ്റവും ഉയർന്ന ലോകകപ്പ് സ്കോറും പിറന്നു. 2026-ൽ ഇന്ത്യ കളിച്ച 11 ടി20 മത്സരങ്ങളിലെ ഏറ്റവും മികച്ച ഓപ്പണിങ് സ്കോർ കൂടിയാണിത്. നേരത്തെ നമീബിയക്കെതിരായ മത്സരത്തിൽ 8 പന്തിൽ 22 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala