ബംഗളൂരു: ബംഗളൂരുവിൽ ദീർഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്ന 72 വയസ്സുകാരിയെ മകൻ നാലാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി (Mother killed by son Bengaluru). ആർ.ആർ. നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട സവിത്രമ്മയുടെ മകൻ വെങ്കിടേഷിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ച് വർഷമായി പക്ഷാഘാതം ബാധിച്ച് പൂർണ്ണമായും കിടപ്പിലായിരുന്നു സവിത്രമ്മ. അമ്മയുടെ അസുഖവും അതിനെത്തുടർന്നുണ്ടായ മാനസിക പ്രയാസവുമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് മകനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാലാം നിലയിലെ ഫ്ലാറ്റിൽ നിന്നും വെങ്കിടേഷ് അമ്മയെ താഴേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സവിത്രമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റോ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയായ വെങ്കിടേഷിന്റെ മാനസികനില വിലയിരുത്തുന്നതിനായി മെഡിക്കൽ പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Story Summary: A 72-year-old bedridden woman, Savithramma, was killed in Bengaluru after her son, Venkatesh, allegedly pushed her from the fourth floor of their apartment. Police suspect that the stress of caring for his paralyzed mother led to the crime.

