Description
Digital Voice of Kerala
Wednesday, February 25, 2026

Digital Voice of Kerala
HomeKerala'എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ? 4 ആഴ്ച സമയം നൽകാനാവില്ല':...

‘എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ? 4 ആഴ്ച സമയം നൽകാനാവില്ല’: കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രതിനിധി ഹാജരാകണമെന്ന് കേരള ഹൈക്കോടതി | AIIMS

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ നാലാഴ്ചത്തെ സമയം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.(Hasn’t a decision been taken to establish AIIMS in Kerala, asks Kerala High Court)

എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലേ എന്ന് കോടതി ആരാഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ എന്തുകൊണ്ടാണ് ഇത്രയധികം കാലതാമസം നേരിടുന്നതെന്നും കോടതി ചോദിച്ചു. നാലാഴ്ചത്തെ സമയം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി നൽകാൻ നിർദ്ദേശിച്ചു.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈനായി ഹാജരാകണം. സാധ്യതാ പഠനം എപ്പോൾ നടത്തുമെന്ന് ഇദ്ദേഹം കോടതിയെ ബോധിപ്പിക്കണം. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും സ്ഥലപരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വൈകുന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala