തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി ലഭിച്ചു. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയത്. പാസ്‌പോർട്ട് തിരികെ നൽകണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.(Actor Siddique allowed to travel abroad, Court releases passport)
യാത്രാ ആവശ്യത്തിന് ശേഷം മാർച്ച് 31-നകം പാസ്‌പോർട്ട് തിരികെ കോടതിയിൽ ഹാജരാക്കണം. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് സിദ്ദീഖ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നത്. ഈ വ്യവസ്ഥയിലാണ് ഇപ്പോൾ കോടതി താൽക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്.
2016 ജനുവരി 28-ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ പോലീസ് ഇതിനോടകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

