Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസിൻ്റെ ജാമ്യാപേക്ഷയിൽ മാർച്ച് 2ന് വിധി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസിൻ്റെ ജാമ്യാപേക്ഷയിൽ മാർച്ച് 2ന് വിധി | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി മാർച്ച് രണ്ടിന് വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശങ്കരദാസ് ജാമ്യം തേടിയിരിക്കുന്നത്.(Sabarimala gold theft case, Verdict on KP Shankaradas’ bail plea on March 2)

കടുത്ത ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രതിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ കോടതി വിശദമായി പരിശോധിച്ചു. നേരത്തെ അബോധാവസ്ഥയിലാണെന്ന വാദം ഉയർത്തി അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇടപെടലിനെത്തുടർന്ന് ജനുവരി 14-നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ അംഗമായിരുന്നു കെ.പി. ശങ്കരദാസ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala