ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ എതിർസംഘം ക്രൂരമായി മർദിച്ചു. സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചയോടെയായിരുന്നു സംഭവം.(Clash in Alappuzha, Threats at gunpoint at festival grounds)
വിഷ്ണു എന്ന യുവാവ് ഉത്സവപ്പറമ്പിൽ വെച്ച് എതിർസംഘത്തിന് നേരെ റിവോൾവർ ചൂണ്ടി ഭീഷണി മുഴക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ ഉണ്ടയില്ലെന്ന് തിരിച്ചറിഞ്ഞ എതിർസംഘം ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
കൂട്ടത്തല്ലിൽ വിഷ്ണുവിന്റെ തല പട്ടിക കഷ്ണം കൊണ്ട് അടിച്ചുതകർത്തു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. സംഭവസ്ഥലത്ത് നിന്ന് വിഷ്ണു ഉപയോഗിച്ച റിവോൾവർ പൊലീസ് പിടിച്ചെടുത്തു.

