മലപ്പുറം: എടപ്പാൾ, വട്ടംകുളം മേഖലകളിൽ കൃഷിക്കും ജനവാസത്തിനും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ വൻ സന്നാഹങ്ങളുമായി പഞ്ചായത്ത് അധികൃതർ. വട്ടംകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ‘മെഗാ പന്നിവേട്ട’യിൽ രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. പ്രൊഫഷണൽ ഷൂട്ടർമാരുടെ നേതൃത്വത്തിലായിരുന്നു ഈ ശുദ്ധീകരണ നടപടി.(182 wild boars shot dead in Malappuram in 2 days)
മുൻകാലങ്ങളിൽ ഓരോ പഞ്ചായത്തും വെവ്വേറെ നടപടികൾ സ്വീകരിച്ചിരുന്നതിനാൽ പന്നികൾ അതിർത്തി കടന്ന് രക്ഷപ്പെടുന്നത് പതിവായിരുന്നു. ഇത് പരിഹരിക്കാൻ ഇത്തവണ സമീപ പഞ്ചായത്തുകളുടെ സഹകരണത്തോടെ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
പ്രൊഫഷണൽ ഷൂട്ടർമാരടക്കം 70 പേരാണ് രണ്ട് ദിവസത്തെ ദൗത്യത്തിൽ പങ്കെടുത്തത്. ചത്ത പന്നികളെ വട്ടംകുളം നെല്ലറ ഗ്രൗണ്ടിലെത്തിച്ച് പ്രോട്ടോക്കോൾ പാലിച്ച് കൂട്ടമായി സംസ്കരിച്ചു.

