തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് മെസ്സിൽ നിന്ന് ആനക്കൊമ്പുകൾ കാണാതായ സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ പോലീസ്. മോഷണം നടന്നിട്ട് രണ്ട് ദിവസമായെങ്കിലും ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. (Elephant tusks theft at Pangode military camp, Police launch extensive investigation)
ക്യാമ്പിനുള്ളിൽ പരിശോധന നടത്തുന്നതിന് പോലീസിന് പരിമിതികളുള്ളതിനാൽ സൈനിക വിഭാഗം നേരിട്ടാണ് വ്യാപക തെരച്ചിൽ നടത്തുന്നത്. മോഷണം നടന്ന ദിവസം ക്യാമ്പിൽ നടന്ന പാർട്ടിയുടെ ഒരുക്കങ്ങൾക്കായി എത്തിയ 18 ജീവനക്കാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
എന്നാൽ ഇവരിൽ നിന്ന് സംശയാസ്പദമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രത്തിനുള്ളിൽ നടന്ന മോഷണമായതിനാൽ, പോലീസിന് സ്വതന്ത്രമായി അന്വേഷണം നടത്തുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ട്.



