HomeNationalഎപ്സ്റ്റീൻ ഫയൽസ്: കപിൽ സിബലിന് നേർക്ക് ആരോപണവുമായി BJP, തള്ളി കോൺഗ്രസ്...

എപ്സ്റ്റീൻ ഫയൽസ്: കപിൽ സിബലിന് നേർക്ക് ആരോപണവുമായി BJP, തള്ളി കോൺഗ്രസ് | Epstein Files

ന്യൂഡൽഹി: ആഗോളതലത്തിൽ വൻ വിവാദമായ എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി നീക്കം. 2010-ൽ യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കപിൽ സിബലിന് എപ്സ്റ്റീന്റെ സ്ഥാപനത്തിൽ നിന്നും അവാർഡ് ലഭിച്ചുവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.(Epstein Files, BJP makes allegations against Kapil Sibal)

ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ കപിൽ സിബൽ പുരസ്കാരം സ്വീകരിച്ചതായും എപ്സ്റ്റീൻ ഫയലുകളിൽ ഇതിനെക്കുറിച്ച് സൂചനകളുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ഈ ചടങ്ങിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയും പങ്കെടുത്തിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

എപ്സ്റ്റീനുമായി കോൺഗ്രസ് നേതാക്കൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ബിജെപിയുടെ വാദം. ബിജെപിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കപിൽ സിബലും കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.

Clickable Info Box