HomePravasiഫൊക്കാനയിൽ വിപ്ലവം സൃഷ്ടിക്കാൻ 'ടീം ഇന്റഗ്രിറ്റി'; പ്രകടനപത്രിക പുറത്തിറക്കി; ടൈംസ് സ്‌ക്വയറിൽ...

ഫൊക്കാനയിൽ വിപ്ലവം സൃഷ്ടിക്കാൻ ‘ടീം ഇന്റഗ്രിറ്റി’; പ്രകടനപത്രിക പുറത്തിറക്കി; ടൈംസ് സ്‌ക്വയറിൽ കൺവൻഷൻ നടത്തുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് | FOKANA election New York Team Integrity

ന്യൂയോർക്ക്: പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ (FOKANA) വരാനിരിക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ വൻ ആത്മവിശ്വാസത്തോടെയും വിപ്ലവാത്മകമായ പ്രകടനപത്രികയോടെയും ‘ടീം ഇന്റഗ്രിറ്റി’ (Team Integrity) അങ്കത്തട്ടിലേക്ക് (FOKANA election New York Team Integrity). തങ്ങൾ അധികാരത്തിൽ വന്നാൽ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ പ്രശസ്തമായ മാരിയറ്റ് മാർക്വീസ് (Marriott Marquis) ഹോട്ടലിൽ വെച്ച് ഫൊക്കാന കൺവൻഷൻ നടത്തുമെന്ന് പാനൽ നായകൻ ഫിലിപ്പോസ് ഫിലിപ്പ് പ്രഖ്യാപിച്ചു. സംഘടനയുടെ അടുത്ത രണ്ട് വർഷത്തെ പ്രയാണത്തിന്റെ ദിശാസൂചികയായ മാനിഫെസ്റ്റോ പുറത്തിറക്കിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വെസ്റ്റ്ചെസ്റ്ററിലെ വൽഹാലയിലുള്ള മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെന്ററിൽ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൗഢഗംഭീരമായ വാർത്താസമ്മേളനത്തിലാണ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തത്. ഫൊക്കാന മുൻ പ്രസിഡന്റും പ്രമുഖ നേതാവുമായ പോൾ കറുകപ്പള്ളി ഫിലിപ്പോസ് ഫിലിപ്പിൽ നിന്ന് മാനിഫെസ്റ്റോയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി. കൺവൻഷൻ നടക്കുന്ന പോക്കനോസിലെ കൽഹാരി റിസോർട്ടിൽ മുറികൾക്ക് നൽകുന്ന വാടകയേക്കാൾ കുറഞ്ഞ നിരക്കിൽ ടൈംസ് സ്ക്വയറിലെ മാരിയറ്റിൽ റൂമുകൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് ടീം അവകാശപ്പെട്ടു. മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ലോക കേരളസഭ നടന്നത് ഇതേ ഹോട്ടലിലാണ്. മുൻപ് ഒരു മലയാളി സംഘടനയും ന്യൂയോർക്ക് സിറ്റിയിൽ കൺവൻഷൻ നടത്തിയിട്ടില്ലെന്ന ചരിത്രം തങ്ങൾ തിരുത്തിക്കുറിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ലക്ഷ്യം പ്രവാസി ശബ്ദമായി മാറുന്നത്; എ.ഐ സാങ്കേതികവിദ്യയും നടപ്പാക്കും

കേവലം സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള മത്സരമല്ല തങ്ങളുടേതെന്നും വിശ്വാസ്യത മുറുകെപ്പിടിച്ചുകൊണ്ടുള്ള കമ്മ്യൂണിറ്റി സേവനമാണ് ലക്ഷ്യമെന്നും വാർത്താസമ്മേളനത്തിൽ പാനൽ വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും പ്രവാസികളുടെ ശബ്ദം തിരുവനന്തപുരം-ഡൽഹി ഭരണകൂടങ്ങളിൽ എത്തിക്കാൻ ഫൊക്കാന മുൻകൈ എടുക്കും. വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്, ഇമിഗ്രേഷൻ പ്രശ്നങ്ങൾ എന്നിവയിൽ ശക്തമായി ഇടപെടും. നിലവിലെ മെഡിക്കൽ കാർഡ് പദ്ധതി എല്ലാ ജില്ലകളിലെയും പ്രധാന ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും.

അമേരിക്കയിലെയും കാനഡയിലെയും പുതിയ തലമുറയ്ക്കായി മലയാളം മിഷനുമായി സഹകരിച്ച് ഭാഷാപഠനം വിപുലീകരിക്കാനും, സ്കൂൾ തലങ്ങളിൽ മലയാളത്തെ സെക്കൻഡ് ലാംഗ്വേജ് ആക്കി മാറ്റാനുള്ള അഞ്ചുവർഷത്തെ ദീർഘകാല പദ്ധതിയും ടീം വിഭാവനം ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ സംഘടനയ്ക്ക് അനുകൂലമായി മാറ്റാൻ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥിയും എ.ഐ (AI) വിദഗ്ദ്ധനുമായ സോണി അമ്പൂക്കന്റെ നേതൃത്വത്തിൽ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഫൊക്കാന മീറ്റിംഗുകളും പ്രസംഗങ്ങളും തത്സമയം മലയാളത്തിലേക്ക് ഓട്ടോമാറ്റിക് ആയി തർജ്ജമ ചെയ്യുന്ന സാങ്കേതികവിദ്യ ഉൾപ്പെടെ സംഘടനയിൽ നടപ്പിലാക്കുമെന്നും മാനിഫെസ്റ്റോയിൽ പറയുന്നു.

കഴിഞ്ഞ നാല് വർഷത്തെ കൃത്യമായ പ്ലാനിങ്ങോടെയാണ് തങ്ങൾ ജനവിധി തേടുന്നതെന്നും 40-45 പേരടങ്ങുന്ന ശക്തമായ പാനലിന്റെ വിജയം 100 ശതമാനം ഉറപ്പാണെന്നും ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി സ്ഥാനാർത്ഥി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോസി കാരക്കാട്ട്, അസ്സോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ഡോ. അജു ഉമ്മൻ തുടങ്ങിയ പ്രമുഖ സ്ഥാനാർത്ഥികളും വിവിധ റീജിയണൽ ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വാർത്താസമ്മേളനത്തിന് ശേഷം നടന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടിയിൽ നിരവധി പേർ പങ്കെടുത്ത് ടീമിന് പിന്തുണ പ്രഖ്യാപിച്ചു. ചടങ്ങിൽ ഫിലിപ്പോസ് ഫിലിപ്പിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേക്ക് മുറിക്കലും നടന്നു.

Story Summary: FOKANA’s ‘Team Integrity’ panel, led by Philipose Philip, released its manifesto during a press conference in New York. The panel expressed strong confidence in winning the upcoming election and promised to host the next convention at Marriott Marquis in Times Square.

WhatsApp Channel Banner

Latest updates

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ:...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു.(CM VD...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 CPIM പ്രവർത്തകർക്ക്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും...

വീണ്ടും ഫാമിലി എന്റർടെയ്‌നറുമായി കാർത്തി; മോഹൻ രാജ–പ്രിൻസ് പിക്‌ചേഴ്‌സ്...

ചെന്നൈ: തമിഴ് നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രവുമായി പ്രിൻസ് പിക്‌ചേഴ്‌സ്. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഹീറോയിസത്തിനും പ്രാധാന്യം നൽകുന്ന ഒരു വമ്പൻ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ്...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

‘ഞങ്ങൾ ഭീകരരല്ല’: പാക് അധീന കാശ്മീരിൽ സംഘർഷം രൂക്ഷം,...

റാവൽകോട്ട്: പാക് അധീന കാശ്മീരിൽ (PoK) സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെതിരെ 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി' നടത്തുന്ന പ്രതിഷേധങ്ങൾ ചോരക്കളിയിലേക്ക്. കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിലും ജൂലൈ 27-നുണ്ടായ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...