Sunday, February 15, 2026
HomeKeralaശബരിമല കൊടിമര പുനർനിർമ്മാണം: വിജിലൻസ് അന്വേഷണം ഊർജിതം; ഷാജി കൈലാസും രഞ്ജി...

ശബരിമല കൊടിമര പുനർനിർമ്മാണം: വിജിലൻസ് അന്വേഷണം ഊർജിതം; ഷാജി കൈലാസും രഞ്ജി പണിക്കരും മൊഴി നൽകി, സുരേഷ് ഗോപി മൊഴി നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. കൊടിമരം പൊതിയുന്നതിനായി സ്വർണം സംഭാവന നൽകിയ പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.(Sabarimala flagpole reconstruction, Suresh Gopi will give his statement)

ഷാജി കൈലാസ്, രഞ്ജി പണിക്കർ, ജി. സുരേഷ് കുമാർ എന്നിവർ മൊഴി നൽകി. കൊടിമര നിർമ്മാണത്തിനായി സ്വർണം നൽകിയവരുടെ പട്ടികയിലുള്ള 27 പേരുടെ മൊഴിയെടുക്കാനാണ് വിജിലൻസ് തീരുമാനം. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയിലുള്ളവർ തിരുവനന്തപുരത്ത് മൊഴി നൽകിയത്.

കൊടിമര നിർമ്മാണത്തിന് സ്വർണം നൽകിയതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. ഇക്കാര്യം അദ്ദേഹം വിജിലൻസിനെ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala