HomeKerala'ജയിച്ചോ എന്നറിയാതെയാണോ പാഠപുസ്തകം വിതരണം ചെയ്യുന്നത്?': രമേശ് ചെന്നിത്തല, മറുപടിയുമായി മുഖ്യമന്ത്രിയും...

‘ജയിച്ചോ എന്നറിയാതെയാണോ പാഠപുസ്തകം വിതരണം ചെയ്യുന്നത്?’: രമേശ് ചെന്നിത്തല, മറുപടിയുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും | Textbook distribution

തിരുവനന്തപുരം: പാഠപുസ്തക വിതരണം നേരത്തെയാക്കിയതിനെ ചൊല്ലി രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തി. പരീക്ഷാഫലം വരുന്നതിന് മുമ്പേ അടുത്ത ക്ലാസിലെ പുസ്തകങ്ങൾ നൽകുന്നത് യുക്തിരഹിതമാണെന്ന് ചെന്നിത്തല ആരോപിച്ചപ്പോൾ, കുട്ടികൾക്ക് പുസ്തകവും യൂണിഫോമും നേരത്തെ നൽകുന്നത് ഭരണമികവാണെന്ന് മന്ത്രി മറുപടി നൽകി.(Chief Minister and Minister V Sivankutty respond to Ramesh Chennithala on textbook distribution)

കുട്ടികൾ അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്ന് അറിയാതെയാണോ പുസ്തകം വിതരണം ചെയ്യുന്നത്? എട്ടാം ക്ലാസിലെ വിദ്യാർത്ഥി ജയിക്കുമെന്ന് ശിവൻകുട്ടിയാണോ തീരുമാനിക്കുന്നത്? എന്ന് ചെന്നിത്തല ചോദിച്ചു. പുസ്തകം നേരത്തെ അടിച്ചെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഗീർവാണം മാത്രമാണിത്. അധ്യാപകർ പരീക്ഷാ പേപ്പർ നോക്കുന്നതിന് മുമ്പേ പുസ്തകം വിതരണം ചെയ്യുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അദ്ദേഹം പരിഹസിച്ചു.

ചെന്നിത്തലയുടെ പ്രസ്താവന കേരളത്തിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി ശിവൻകുട്ടി കുറ്റപ്പെടുത്തി. ഓണം കഴിഞ്ഞിട്ടും പുസ്തകം കിട്ടാതെ കുട്ടികളെ തെരുവിൽ നിർത്തിയതാണോ വികസന മാതൃക? മഴവില്ലിലെ വർണ്ണങ്ങൾ പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തവരാണ് ഇപ്പോൾ പരിഷ്കാരത്തെ പരിഹസിക്കുന്നത്. 7000 റോബോട്ടിക് ലാബുകൾ, കിഫ്ബി വഴി 973 സ്കൂൾ കെട്ടിടങ്ങൾ, സൗജന്യ ഇൻഷുറൻസ്, ഹെൽത്ത് കാർഡ് എന്നിവ സർക്കാർ നടപ്പിലാക്കി. ആധുനിക സാങ്കേതികവിദ്യ സാധാരണക്കാരന്റെ മക്കൾക്കും ലഭ്യമാക്കുന്നതിലെ അസ്വസ്ഥതയാണ് ചെന്നിത്തലയ്ക്കെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷാഫലം വരും മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാർഢ്യമാണ്. തോൽക്കുമോ ജയിക്കുമോ എന്ന് സംശയിച്ചു നിൽക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മനസ്ഥിതിയല്ല വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പുസ്തക വിതരണം നേരത്തെയാക്കിയതിനെ പരിഹസിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് ഭരണകാലത്ത് പാഠപുസ്തകങ്ങൾക്കായി കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വന്ന സാഹചര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്ന് പുസ്തകം കിട്ടാതെ വന്നപ്പോൾ പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്ത് വിതരണം ചെയ്ത നാണക്കേടിന്റെ കാലം അവസാനിച്ചുവെന്ന് അദ്ദേഹം പരിഹസിച്ചു.  സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കുന്നത് സർക്കാരിന്റെ ആസൂത്രണമികവാണെന്നും അതിനെ തുഗ്ലക് പരിഷ്‌കാരമെന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...