Friday, February 13, 2026
HomeNationalഗ്രേറ്റർ നോയിഡയിൽ MRI സ്കാനിംഗിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം | MRI...

ഗ്രേറ്റർ നോയിഡയിൽ MRI സ്കാനിംഗിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം | MRI scan

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എംആർഐ സ്കാനിംഗിനെത്തിയ ആറ് വയസ്സുകാരൻ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സെക്ടർ പി 3-യിലുള്ള ‘കെ ബി ഹെൽത്ത് കെയർ’ ക്ലിനിക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഡാൻകൂർ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകൻ ഗർവ് കസാന ആണ് മരിച്ചത്. (6-year-old dies tragically during MRI scan in Greater Noida)

ക്ലിനിക്കിന്റെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എംആർഐ സ്കാനിംഗ് ആരംഭിക്കുന്നതിന് മുൻപ് കുട്ടിക്ക് ഒരു ഇൻജക്ഷൻ നൽകിയിരുന്നു. ഇത് നൽകിയതിന് പിന്നാലെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് കുടുംബം ആരോപിക്കുന്നു.

കുട്ടിക്ക് നൽകിയ മരുന്നിന്റെ അളവ് അമിതമായതോ അല്ലെങ്കിൽ തെറ്റായ കുത്തിവയ്പ്പോ ആണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ അവസ്ഥയെക്കുറിച്ചോ നൽകിയ മരുന്നിനെക്കുറിച്ചോ കൃത്യമായ മറുപടി നൽകാൻ ക്ലിനിക്ക് അധികൃതർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ നാട്ടുകാരും തൊഴിലാളികളും ക്ലിനിക്കിന് മുൻപിൽ പ്രതിഷേധിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala