Friday, February 13, 2026
HomeNational12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യ, കുഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു;...

12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യ, കുഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു; വീഡിയോ വൈറൽ | Wife crying for expensive gift

കരഞ്ഞു കൊണ്ട് തന്‍റെ ആഗ്രഹത്തിനായി 12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് (Wife crying for expensive gift). എക്സിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേർ പങ്കുവച്ച ഒരു വീഡിയോയായിരുന്നു അത്. യുവതി നിങ്ങളുടെ കൈയിൽ പണമില്ലേയെന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ സമീപം ഒരു കൊച്ച് കുട്ടിയുമുണ്ട്. കരഞ്ഞ് കൊണ്ടാണ് യുവതിയുടെ ചോദ്യം.

തനിക്ക് ആ സാധനം വളരെ ഇഷ്ടപ്പെട്ടെന്നും അത് വാങ്ങാനായി താൻ കടയിൽ ഏറെ നേരം കാത്തിരുന്നെന്നും യുവതി വീഡിയോയിൽ പറയുന്നു. നിങ്ങളുമായി ദിവസം മുഴുവനും സംസാരിക്കാൻ എനിക്ക് കഴിയില്ലെന്നും തന്‍റെ ഇഷ്ടാനിഷ്ടങ്ങൾ ഇപ്പോൾ നിങ്ങൾക്ക് അറിയില്ലെന്നും യുവതി കൂട്ടിച്ചേർക്കുന്നു. ഒപ്പം പ്രണയത്തിലായിരുന്നെങ്കിൽ അത് നിങ്ങൾ അറിഞ്ഞേനെയെന്നും യുവതി പറയുന്നു. അതേസമയം ഒരു പുരുഷൻ യുവതിയോട് ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഈ സമയമത്രയും യുവതിയുടെ മടിയിലിരുന്ന കുഞ്ഞ് അമ്മയുടെ കണ്ണീർ തുടയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

തന്‍റെ ആഗ്രഹത്തിനായി 12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സമൂഹ മാധ്യമ ഉപയോക്താക്കളിലെ ഭൂരിപക്ഷമായ പുരുഷന്മാരും യുവതി ഭർത്താവിനെക്കാൾ പണത്തെയാണ് കൂടുതലും ഇഷ്ടപ്പെടുന്നതെന്ന് എഴുതി. യുവതി അത് അർഹിക്കുന്നില്ലെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. അതെസമയം യുവതി എന്തിന് വേണ്ടിയാണ് 12,000 രൂപ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. കുഞ്ഞ് അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് ചിലരെ ഏറെ ആകർഷിച്ചു. മറ്റ് ചിലർ ഭാര്യമാരുടെ ആഗ്രഹം സാധിക്കാൻ കഴിയാത്തവർ വിവാഹം കഴിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പ്രതികരിച്ചു. എന്നാൽ, കുടുംബത്തിന് വേണ്ടി സമ്പാദിക്കാത്ത സ്ത്രീകൾ അമിതമായ ആഗ്രഹങ്ങൾ വച്ച് പുലർത്തരുതെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala