Wednesday, February 11, 2026
HomeKeralaനിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഈ മാസം 21ന്; ഹിയറിങ് നടപടികൾ...

നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഈ മാസം 21ന്; ഹിയറിങ് നടപടികൾ പൂർത്തിയാകുന്നു | Assembly elections

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളിൽ പൂർത്തിയായി വരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.(Assembly elections, Final voter list to be released on the 21st of this month)

ഡിസംബർ 23-ന് ആരംഭിച്ച ഹിയറിങ് നടപടികൾ ഈ മാസം 14-ന് പൂർത്തിയാകും. അർഹതയുള്ള ഒരാൾ പോലും പട്ടികയിൽ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹിയറിങ് വേഗത്തിൽ പൂർത്തിയാക്കുന്നതിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നിൽ നിൽക്കുന്നത്.തിരുവനന്തപുരം: 14 മണ്ഡലങ്ങൾ , എറണാകുളം: 14 മണ്ഡലങ്ങൾ, പാലക്കാട്: 10 മണ്ഡലങ്ങൾ, ആലപ്പുഴ: 9 മണ്ഡലങ്ങൾ എന്നിങ്ങനെയാണ് നില.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala