This Content Is Only For Subscribers
പോയെടുത്തെല്ലാം ടൈഫോയിഡ് എന്ന മാരകരോഗം പടര്ത്തിപ്പോയ ഒരു സ്ത്രീ. രണ്ട് ദശാബ്ദങ്ങൾ ടൈഫോയിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഒറ്റയ്ക്ക് ജീവിക്കാൻ നിർബന്ധിതയായ തീർന്ന് ടൈഫോയ്ഡ് മേരി (Typhoid Mary). മേരിയിൽ നിന്നും നിരവധി മനുഷ്യർക്ക് ടൈഫോയ്ഡ് പിടിപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ മേരിയിൽ ടൈഫോയിഡിൻ്റെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. രോഗ ലക്ഷണങ്ങൾ യാതൊന്നും തന്നെ ഇല്ല എന്നാൽ, രോഗം പിടിപ്പെട്ടവർ ഏറെയാണ്. ടൈഫോയിഡിന് വാക്സിൻ ഇല്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിലായിരുന്നു മേരിയുടെയും മേരി പടർത്തിയ ടൈഫോയിഡിന്റെയും കഥ. മേരി മാലോണിന് പൊതുസമൂഹം നൽകിയ പേരായിരുന്നു ടൈഫോയ്ഡ് മേരി എന്നത്.
1869 സെപ്തംബർ 23 ന് അയർലണ്ടിൻ്റെ വടക്ക് ഭാഗത്തുള്ള കുക്ക്സ്ടൗണിലാണ് മേരി ജനിച്ചത്. അയർലണ്ടിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നായിരുന്നു മേരിയുടെ ജന്മനഗരമായ ടൈറോണിലെ കൗണ്ടി. 1884-ൽ മേരിയുടെ പതിനഞ്ചാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറി ന്യൂയോർക്ക് സിറ്റിയിൽ സ്ഥിരതാമസമാക്കി. മേരി സമ്പന്ന കുടുംബങ്ങളിൽ പാചകക്കാരിയായും വീട്ടുജോലിക്കാരിയായും ജോലി ചെയ്യ്തിരുന്നു.
1900 മുതൽ 1907 വരെ, മേരി ന്യൂയോർക്ക് സിറ്റിയിലെ എട്ട് കുടുംബങ്ങളിൽ പാചക ജോലി ചെയ്യ്തിരുന്നത്. അതിൽ ഏഴു കുടുംബങ്ങളിലും രോഗം പിടിപ്പെട്ടിരുന്നു. 1900-ൽ ന്യൂയോർക്കിലെ മാമറോണെക്കിൽ ജോലി ചെയ്തു, അവിടെ ജോലി ആരംഭിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വീട്ടുകാർക്ക് ടൈഫോയ്ഡ് പിടിപെട്ടു. 1901-ൽ, മേരി മാൻഹട്ടനിലേക്ക് താമസം മാറി, അവിടെ ജോലി ചെയ്യ്തിരുന്ന കുടുംബത്തിലെ അംഗങ്ങൾക്ക് പനി പിടിപ്പെട്ടു. മേരി പിന്നീട് ഒരു വക്കീലിൻ്റെ വീട്ടിലും ജോലിക്ക് പോയിരുന്നു, ആ വീട്ടിലെ എട്ട് പേരിൽ ഏഴുപേർക്ക് അസുഖം പിടിപ്പെട്ടിരുന്നു.
1904 ജൂണിൽ, സമ്പന്നനായ ഒരു അഭിഭാഷകൻ ഹെൻറി ഗിൽസിയുടെ വീട്ടിൽ ജോലിക്കായി ചേരുന്നു. താമസിയാതെ അവിടുത്തെ ഏഴു വേലക്കാരിൽ നാലുപേർക്കും അസുഖം ബാധിച്ചിരുന്നു. ഇതോടെ മേരി അവിടെ നിന്ന് പോയി. ടക്സീഡോ പാർക്കിലേക്ക് താമസം മാറ്റിയ മേരി, അടുത്തതായി ജോലിക്ക് പോയ വീട്ടിലെ അലക്ക് തൊഴിലാളി ടൈഫോയ്ഡ് പിടിപ്പെട്ട് മരിച്ചിരുന്നു അതോടെ അവിടെനിന്നും മേരി മറ്റൊരിടത്തേക്ക് പോയി.
ഇങ്ങനെ മേരി ജോലിചെയ്യ്തിരുന്ന വീടുകളിൽ ആർക്കെങ്കിലും രോഗബാധയുണ്ടെങ്കിൽ മേരി അവിടം വിട്ടു മറ്റൊരിടത്തേക്ക് ചേക്കേറാൻ തുടങ്ങി. പക്ഷേ, ടൈഫോയിഡ് പരത്തുന്നത് താനാണെന്ന് മേരി അറിഞ്ഞിരുന്നില്ല. എങ്ങനെ തിരിച്ചറിയാൻ കഴിയും, മേരി പൂർണ്ണ ആരോഗ്യവതിയായിരുന്നു. ടൈഫോയിഡിൻ്റെ ലക്ഷണങ്ങളൊന്നും തന്നെ മേരിയിൽ ഉണ്ടായിരുന്നില്ല. ആർക്കെങ്കിലും ബോധപൂർവം ഇത്തരം രോഗം പടർത്താൻ കഴിയുമോ?1907-ലാണ് മേരി താനാണ് ടൈഫോയ്ഡ് രോഗ വാഹകയെന്ന് തിരിച്ചറിയുന്നത്. തുടക്കത്തിൽ പരിശോധനയും ചികിത്സയുമായി സഹകരിച്ചു എങ്കിലും പതിയെ മേരിയെ അപകീർത്തിപ്പെടുത്തുന്നതായും അന്യായമായി പെരുമാറുകയും ചെയ്യുന്നു എന്ന് തോന്നാൻ തുടങ്ങുന്നു.
1906-ൽ മേരി ലോംഗ് ഐലൻഡിലെ ഓസ്റ്റർ ബേയിൽ വാറൻ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുവാൻ ആരംഭിച്ചിരുന്നു. താമസിയാതെ, നിരവധി കുടുംബാംഗങ്ങൾക്ക് ടൈഫോയ്ഡ് പനി ബാധിച്ചു. അപ്രതീക്ഷിതമായി കുടുംബത്തിലെ നിരവധി അംഗങ്ങൾക്ക് രോഗം പിടിപ്പെട്ടത് എങ്ങനെയാകാം എന്ന് ഞെട്ടലിലായിരുന്നു. ആ കാലയളവിൽ ചേരികളില് പടർന്നു പിച്ചിരുന്ന് രോഗമായിരുന്നു ടൈഫോയ്ഡ്. എന്നാൽ സമ്പന്നകുടുംബങ്ങളിൽ ആർക്കും അങ്ങനെ പിടിപെടാറില്ലായിരുന്നു. അങ്ങനെ രോഗവ്യാപനത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സാനിറ്ററി എഞ്ചിനീയരായ ജോർജ് സോപ്പറെ നിയമിക്കുന്നു. പ്രദേശത്തെ നിരവധി ടൈഫോയ്ഡ് കേസുകൾ തമ്മിലുള്ള പൊതുവായ കണ്ണിയാണ് മേരിയെന്ന് സോപ്പർ കണ്ടെത്തുകയും ചെയ്തു.
എന്നാൽ താൻ അല്ല രോഗം പടർത്തുന്നത് എന്ന് മേരിയും വാദിച്ചു. മേരിയുടെ വാശിക്കും ഭീഷണിക്കും മുന്നിൽ സോപ്പറിന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സോപ്പർ മേരി മുൻപ് ജോലിചെയ്യ്തിരുന്ന വീടുകളെ കുറിച്ച് അന്വേഷിക്കുവാൻ തുടങ്ങി അപ്പോഴാണ് അയാൾക്ക് മനസിലാക്കുന്നത് മേരി ജോലി ചെയ്യ്തിരുന്ന് വീടുകളിൽ രോഗ ബാധയുണ്ടായിട്ടുണ്ട് എന്ന്. ഇതിന് പിന്നാലെ ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിനെ സോപ്പർ വിവരം അറിയിക്കുന്നു. മേരി ഒരു ടൈഫോയ്ഡ് കാരിയറാണെന്നും സിറ്റിയിലെ വിവിധ ഇടങ്ങളിലെ രോഗബാധയ്ക്കു കാരണക്കാരിയും മേരിയാണെന്ന് അയാൾ ഉദ്യോഗസ്ഥരെ അറിയിക്കുന്നു.
1907-ൽ മേരിയെ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് വിലയിരുത്തി മേരിയെ അറസ്റ്റ് ചെയ്യ്തു. പിന്നീട് നിരവിധി പരിശോധനകളിലൂടെ മേരി ടൈഫോയ്ഡ് പനിയുടെ ലക്ഷണമില്ലാത്ത കാരിയർ അഥവാ അസിംപ്ട്ടോമാറ്റിക് കാരിയർ എന്ന് മനസിലാകുന്നു. 1907 മാർച്ച് 19-ന്, മേരിയെ നോർത്ത് ബ്രദർ ഐലൻഡിൽ ക്വാറൻ്റൈൻ ചെയ്യാൻ വിധിച്ചു. 1 16 ഏക്കര് ഭൂമിക്കു നടുവിലായി ഒരു ബംഗ്ലാവിലായിരുന്നു മേരിയുടെ ഏകാന്ത വാസം. ഒരു നായ മാത്രമായിരുന്നു അവർക്ക് കൂട്ടിനുണ്ടായിരുന്നത്. മേരിയുടെ എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. രോഗമില്ലാത്ത തന്നെ തടവിൽ പാർപ്പിച്ചതിനു എതിരെ മേരി നിരന്തരം ശബ്ദം ഉയർത്തിയിരുന്നു. 1909-ൽ മേരി അവളുടെ സ്വാതന്ത്ര്യത്തിനായി ആരോഗ്യ വകുപ്പിനെതിരെ കേസ് നടത്തി, എന്നാൽ ന്യൂയോർക്ക് സുപ്രീം കോടതി അവളുടെ ഹർജി നിരസിച്ചു.
1910, പുതിയ ഹെൽത്ത് കമ്മീഷണർ ഏണസ്റ്റ് ലെഡർലെ മേരി ഇനി ഒരിക്കലും പാചകക്കാരിയായി ജോലി ചെയ്യില്ലെന്ന് ഉറപ്പിൽ അവളെ മോചിപ്പിക്കാൻ സമ്മതിച്ചു. 1915-ൽ, മാൻഹട്ടനിലെ സ്ലോൺ മെറ്റേണിറ്റി ഹോസ്പിറ്റലിൽ ടൈഫോയ്ഡ് പനി പടർന്നുപിടിച്ച് 25 തൊഴിലാളികളെ ബാധിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. മേരി ബ്രൗൺ എന്ന് പുതിയ പേരിൽ മേരി ആ ആശുപത്രിയിൽ പിന്നെയും പാചകക്കാരിയായി ജോലിചെയ്യുകയായിരുന്നു. അവിടെയും രോഗ വ്യാപനത്തിന് കാരണം മേരിയാണ് എന്ന് തിരിച്ചറിയുന്നു. തുടർന്ന് അവളെ പിടികൂടിയ ശേഷം വീണ്ടും നോർത്ത് ബ്രദർ ഐലൻഡിലേക്ക് കൊണ്ടുപോയി. മേരി തൻ്റെ ജീവിതത്തിൻ്റെ അവസാന 23 വർഷം നിർബന്ധിത ഒറ്റപ്പെടലിൻ്റെ തടവുകാരിയായി ചെലവഴിച്ചു.
1938 നവംബർ 11-ന് മരിക്കുന്നതുവരെ മേരി ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു. മേരിയുടെ ശരീരത്തില് ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിലൂടെ വ്യക്തമായിരുന്നു.
ആയിരക്കണക്കിന്, ലക്ഷണമില്ലാത്ത ടൈഫോയ്ഡ് രോഗ വാഹകർ ന്യൂയോർക്കിലെ നടപ്പാതകളിലൂടെ സ്വതന്ത്രമായി നടന്നെങ്കിലും, മേരിയെ മാത്രം വേട്ടയാടി. പൊതുജനാഭിപ്രായം അവർക്കെതിരെ ശക്തമായി തിരിഞ്ഞതിനാൽ ടൈഫോയ്ഡ് മേരി മാത്രം തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഏകാന്തതയിൽ ജീവിച്ചു .
Summary
“Typhoid Mary” was the nickname given to Mary Mallon (1869–1938), an Irish-American cook who became the first person in the United States identified as an asymptomatic carrier of typhoid fever.



