കൊല്ലം: വിവാഹച്ചടങ്ങിനിടെ റോഡിൽ തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാറോടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.(Wedding celebration with a car spewing fire in Kollam, Vehicle seized)
മുഖത്തലയ്ക്ക് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് എൻഫോഴ്സ്‌മെന്റ് ആർടിഒ ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം കണ്ടെത്തിയത്. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെതാണ് ഈ കാർ.
തീ തുപ്പുന്നതിനും വലിയ ശബ്ദം പുറപ്പെടുവിക്കുന്നതിനുമായി കാറിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് എംവിഡി അന്വേഷണം ഊർജ്ജിതമാക്കിയത്.



