Tuesday, February 10, 2026
HomeTaste Of Timesരുചിയൂറും തനി നാടൻ മട്ടൻ കറി | Mutton curry

രുചിയൂറും തനി നാടൻ മട്ടൻ കറി | Mutton curry

നാടന്‍ മട്ടന്‍ കറി എളുപ്പത്തിൽ തയ്യാറാക്കാം (Mutton curry).

ആവശ്യമുള്ള സാധനങ്ങൾ

മട്ടന്‍ (കഷ്ണങ്ങളാക്കിയത്) – 1 കിലോ

സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം

കുഞ്ഞുള്ളി – 10 ( അരിഞ്ഞത്)

ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ഒരു വലിയ കഷണം

വെളുത്തുള്ളി – പത്തു അല്ലി

പച്ച മുളക് (രണ്ടായി കീറിയത്) – 2-3 എണ്ണം

മുളകുപൊടി -1 ടേബിൾ സ്പൂണ്‍

മല്ലിപ്പൊടി — 2 ടേബിൾ സ്പൂണ്‍

കുരുമുളക് പൊടി – ½ ടീസ്പൂണ്‍

മഞ്ഞപ്പൊടി – ½ ടീസ്പൂണ്‍

ഗരംമസാലപ്പൊടി : 1 ടേബിള്‍സ്പൂണ്‍

കറിവേപ്പില – 2 കതിര്‍

മല്ലിയില – കുറച്ച്

കടുക് , എണ്ണ , ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും, കുരുമുളകും ചേർത്ത് നല്ലവണ്ണം പുരട്ടി പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക.

ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി ചതയ്ക്കുക.

ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും താളിയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും സവാള അരിഞ്ഞതും കുഞ്ഞുള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേര്‍ക്കുക, നല്ല പോലെ വയറ്റിയതിനു ശേഷം ഗരം മസാലയും ചേര്‍ത്തു മൂപ്പിക്കുക. ഇനി വേവിച്ച് വച്ച മട്ടന്‍ ചേര്‍ക്കുക. മട്ടനില്‍ മസാലകള്‍ എല്ലാം നന്നായി പിടിക്കാനായി നല്ലത് പോലെ ഇളക്കുക, എന്നിട്ട് കുരുമുളക് പൊടി ചേര്‍ക്കുക, ആവശ്യത്തിന്‌ ചൂട് വെള്ളവും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കിയശേഷം അടച്ചു വെച്ച് വേവിയ്ക്കുക. നല്ല പോലെ വെന്തതിനു ശേഷം വാങ്ങി മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക. എരിവു ഇഷ്ടമുള്ളവര്‍ക്ക് ഒരു നുള്ള് കുരുമുളക് പൊടി മുകളില്‍ വിതറാം. നല്ല നാടന്‍ മട്ടന്‍ കറി തയ്യാര്‍.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala