തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ദിനേഷിനെ അക്രമിച്ച കേസിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കരവാരം സ്വദേശി അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35), കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരാണ് പിടിയിലായത്.(Attack on Minister V Sivankutty’s former personal staff member, 3 accused arrested)
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. വീടിനുള്ളിൽ കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങുകയായിരുന്ന ദിനേഷിനെ മദ്യലഹരിയിലായിരുന്ന പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെ തടഞ്ഞുനിർത്തുകയും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
അടിയേറ്റ് താഴെ വീണ ദിനേഷിനെ പ്രതികൾ ക്രൂരമായി ചവിട്ടുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. അറസ്റ്റിലായ മൂന്ന് പേരും നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.



