Sunday, February 8, 2026
HomeKerala'ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു': MV ഗോവിന്ദൻ...

‘ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു’: MV ഗോവിന്ദൻ | Adoor Prakash

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നതായി എം.വി. ഗോവിന്ദൻ. എസ് ഐ ടി ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞിട്ടില്ലെന്നും ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.(Adoor Prakash is behaving provocatively after questioning, says MV Govindan)

ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ അടൂർ പ്രകാശും ആന്റോ ആന്റണിയും പോയിട്ടുണ്ട് എന്നും, പ്രതികളുമായി ഇവർ അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാവർക്കും വ്യക്തമായ കാരണങ്ങളാലാണ് അന്വേഷണസംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത് എന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates