Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: കടകംപള്ളി സുരേന്ദ്രൻ്റെ വാദങ്ങൾ തള്ളി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കടകംപള്ളി സുരേന്ദ്രൻ്റെ വാദങ്ങൾ തള്ളി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രങ്ങൾ പുറത്ത് | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ കടകംപള്ളി സുരേന്ദ്രന്റെ വാദം കൂടുതൽ പ്രതിസന്ധിയിലാവുന്നു. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രം സന്ദർശനം നടത്തിയെന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്.പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിരോധം ശക്തമായത്.(Sabarimala gold theft case, new pictures of Unnikrishnan Potty and Kadakampally Surendran are out)

പോറ്റിയുടെ വീട്ടിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ കടകംപള്ളി പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോറ്റിയുടെ ബന്ധുവിന് മന്ത്രി നേരിട്ടെത്തി സമ്മാനം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഒരു തവണ മാത്രമാണ് വീട്ടിൽ പോയതെന്നും അന്ന് കൂടെ രാജു എബ്രഹാം ഉണ്ടായിരുന്നു എന്നുമാണ് കടകംപള്ളി നേരത്തെ വിശദീകരിച്ചിരുന്നത്. എന്നാൽ പുതിയ ചിത്രം സംശയം ജനിപ്പിക്കുന്നു. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി തന്നെ പകർത്തി സൂക്ഷിച്ച ചിത്രങ്ങളാണ് ഇപ്പോൾ അന്വേഷണസംഘത്തിന്റെ പക്കലെത്തിയതും പുറത്തുവന്നതും. ഇതോടെ കടകംപള്ളിയെ വീണ്ടും എസ് ഐ ടി ചോദ്യം ചെയ്തേക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.