Times Kerala

 പ്രമുഖ നടനും സംവിധായകനുമായ വിക്രമൻ നായർ അന്തരിച്ചു

 
 പ്രമുഖ നടനും സംവിധായകനുമായ വിക്രമൻ നായർ അന്തരിച്ചു
കോഴിക്കോട് : പ്രമുഖ നാടകകൃത്തും നടനും സംവിധായകനുമായ വിക്രമൻ നായർ അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം,​ വൈറസ്,​ പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.  കേരളസംഗീത നാടക അക്കാദമിയുടെ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അഗ്രഹാരം, ബൊമ്മക്കൊലു, അമ്പലക്കാള തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. ഭാര്യ ലക്ഷ്മി, മക്കൾ ദുർഗ. സരസ്വതി.

Related Topics

Share this story