Home⁠West Bengal Election'രാഷ്ട്രീയ പാപ്പരത്തം, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം': TMCയുടെ തോൽവിയിലെ ആഹ്ളാദ പ്രകടനങ്ങളിൽ...

‘രാഷ്ട്രീയ പാപ്പരത്തം, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം’: TMCയുടെ തോൽവിയിലെ ആഹ്ളാദ പ്രകടനങ്ങളിൽ രാഹുൽ ഗാന്ധി | Rahul Gandhi Supports Mamata Banerjee

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ പരാജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും പ്രതിപക്ഷത്തെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മമത ബാനർജിയുടെ പരാജയത്തിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.(Rahul Gandhi Supports Mamata Banerjee After West Bengal Election Loss 2026)

കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും ചിലർ ടിഎംസിയുടെ പരാജയത്തിൽ ആഘോഷിക്കുന്നത് കാണുന്നു. അവർ ഒരു കാര്യം മനസ്സിലാക്കണം – ബംഗാളിലെയും അസമിലെയും ജനവിധി ബിജെപി തട്ടിയെടുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തരംതാണ രാഷ്ട്രീയം മാറ്റിവെക്കുക. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്, രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. വോട്ടെണ്ണലിലെ തിരിമറികളിലൂടെയാണ് ബിജെപി നൂറിലധികം സീറ്റുകൾ തട്ടിയെടുത്തതെന്ന മമതയുടെ ആരോപണത്തെയും അദ്ദേഹം ശരിവെച്ചു.

ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദിയും സമാനമായ നിലപാടുമായി രംഗത്തെത്തി. സ്വന്തം സഖ്യകക്ഷികളുടെ പരാജയത്തിൽ ‘ഇന്ത്യ’ സഖ്യത്തിനുള്ളിലിരുന്ന് ചിലർ സന്തോഷിക്കുന്നത് ലജ്ജാകരമാണെന്ന് അവർ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളും തേജസ്വി യാദവും പരാജയപ്പെട്ടപ്പോഴും ഇതേ മനോഭാവമാണ് ചിലർ കാണിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

Story Summary

Rahul Gandhi criticized Congress and other alliance leaders for celebrating TMC’s defeat in West Bengal, calling it a blow to Indian democracy rather than just a party loss. While Gandhi backed Mamata Banerjee’s claims of electoral manipulation, state Congress leader Adhir Ranjan Chowdhury blamed Mamata for paving the way for the BJP’s rise.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് അതിശക്തമായ മഴ: പരപ്പനങ്ങാടി-നാടുകാണി പാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ...

കാവേരി ജലത്തർക്കം രൂക്ഷം: തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം...

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ദിവസവും 3,500 ക്യുസെക്സ് ജലം വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ...

സ്‌കൂൾ അവധി പ്രഖ്യാപനം വൈകി: എറണാകുളം കളക്ടർ ജി....

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിനെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വിമർശന കമന്റുകൾ. സംസ്ഥാനത്ത് മറ്റ്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളായ CPM പ്രവർത്തകരുടെ...

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ള ഏഴ്...

CJP പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ചോദ്യംചെയ്യുന്ന ഹർജികൾ...

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തിയ ചലോ സൻസദ് മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പോലീസ് നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും....

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....