HomeWorldബാല ലൈംഗിക പീഡന വസ്തുക്കൾ വാങ്ങി, യുഎസിൽ ശതകോടീശ്വരൻ അറസ്റ്റിൽ |...

ബാല ലൈംഗിക പീഡന വസ്തുക്കൾ വാങ്ങി, യുഎസിൽ ശതകോടീശ്വരൻ അറസ്റ്റിൽ | Robert Edwards arrest news

യുഎസിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ വാങ്ങിയതിനും അത്തരം വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും കൈവശം സൂക്ഷിച്ചതിനും ഒരു ശതകോടീശ്വരൻ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സിറ്റീനുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന ശതകോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കളും ഇന്നും സുഖ ജീവിതം നയിക്കുന്ന യുഎസിലാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. (Robert Edwards arrest news)

ശതകോടീശ്വരനായ യുഎസ് സംരംഭകനും ജനപ്രിയ ബാത്ത്റൂം സ്റ്റൂൾ ബ്രാൻഡായ സ്ക്വാട്ടി പോട്ടിയുടെ സഹസ്ഥാപകനുമായ റോബർട്ട് എഡ്വേർഡ്സാണ് അറസ്റ്റിലായത്. ഇയാൾ നൂറുകണക്കിന് ബാല ലൈംഗിക പീഡന വസ്തുക്കൾ വാങ്ങിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 2021 മാർച്ചിലാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതെന്നും അധികൃതർ അവകാശപ്പെട്ടു. ഫെബ്രുവരി 10 -നാണ് ഫെഡറൽ ഗ്രാൻഡ് ജൂറി 50 -കാരനായ റോബർട്ട് എഡ്വേർഡ്സിനെതിരെ കുറ്റം ചുമത്തിയത്. രണ്ട് ദിവസത്തിന് ശേഷം വാഷിംഗ്ടൺ കൗണ്ടിയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ, അദ്ദേഹം കുറ്റക്കാരനല്ലെന്ന് സമ്മതിച്ചു. പിന്നാലെ സെന്‍റ് ജോർജിലെ യുഎസ് മജിസ്ട്രേറ്റ് ജഡ്ജി പോൾ കോഹ്ലർ ജാമ്യമില്ലാ തടങ്കലിന് ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 2021 മാർച്ചിനും 2025 നവംബറിനും ഇടയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കളുടെ (CSAM) ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഇയാൾ കൈപറ്റിയിരുന്നു. ഒപ്പം കുട്ടികളുടെ അശ്ലീല സാഹിത്യം കൈവശം വച്ചെന്ന കുറ്റവും എഡ്വേർഡ്സിനെതിരെ ചുമത്തിയിട്ടുണ്ട്.

2021 മാർച്ചിൽ എഫ്‌ബി‌ഐ രഹസ്യ ഏജന്‍റ് ഒരു ഓൺലൈൻ ഗ്രൂപ്പ് ചാറ്റിൽ ഇത്തരം വസ്തുക്കളുടെ വ്യാപാരം നടത്തിയപ്പോഴാണ് റോബർട്ട് എഡ്വേർഡ്സ് ഇത്തരം വസ്തുക്കളും അവയുടെ ചിത്രങ്ങളും വീഡിയോകളും വാങ്ങിക്കൂട്ടിയത്. ഈ സമയം മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്നുള്ള വർഷങ്ങൾ ഇയാൾ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. റോബർട്ട് എഡ്വേർഡ്സ് ഇത്തരം വസ്തുക്കളുടെ വീഡിയോകളും ചിത്രങ്ങളും പല തവണയായി വാങ്ങിക്കൂട്ടിയിരുന്നെന്നും അധികൃതർ ആരോപിച്ചു. അതേസമയം ജെഫ്രി എപ്സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളി കുട്ടികളെയും സ്ത്രീകളെയും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിൽ യുഎസിലെ പ്രസിഡന്‍റ് ഡേണൾഡ് ട്രംപ് അടക്കം ശതകോടീശ്വരന്മാർ വരെയുണ്ടെന്നുമുള്ള ആയിരക്കണക്കിന് കത്തുകളും മറ്റ് വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ ഫയലുകൾ സർക്കാർ തന്നെ പുറത്ത് വിട്ടെങ്കിലും ഒരു അറസ്റ്റ് പോലും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ, യുഎസ് പുറത്ത് വിട്ട എപ്സ്റ്റീൻ ഫയൽസിന്‍റെ പേരിൽ യുഎസ് രാജകുമാരൻ ആന്‍ഡ്രുവിന് പദവി നഷ്ടമായി പിന്നാലെ അറസ്റ്റിലായി. ലേബ‍ർ പാർട്ടി എംപി പീറ്റർ മാന്‍ഡേഴ്സനും അറസ്റ്റിലായി. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇത് സംബന്ധമായ അറസ്റ്റുകളും അന്വേഷണങ്ങളും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.

WhatsApp Channel Banner

Latest updates

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; മുഴക്കവും പ്രകമ്പനവും കേട്ട്...

തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്....

ബംഗളൂരുവിൽ അച്ഛനും മകനും തമ്മിൽ തർക്കം; മകന്റെ ഇരുമ്പ്...

ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു....

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...