HomeWorldഅമേരിക്ക-ഇറാൻ ചർച്ചകൾ പരാജയം; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് വ്ലാദ്‌മിർ പുടിൻ | Vladimir...

അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയം; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് വ്ലാദ്‌മിർ പുടിൻ | Vladimir Putin Iran US Mediation

മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധഭീതി കുറയ്ക്കുന്നതിനായി പാകിസ്ഥാനിൽ വെച്ച് നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ റഷ്യയുടെ നയതന്ത്ര ഇടപെടൽ (Vladimir Putin Iran US Mediation). ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദ്‌മിർ പുടിൻ, പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥനായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

പശ്ചിമേഷ്യയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ സഹായിക്കാൻ റഷ്യ സന്നദ്ധമാണെന്ന് ക്രെംലിൻ ഔദ്യോഗികമായി അറിയിച്ചു. പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ ഏകദേശം 21 മണിക്കൂർ നീണ്ടുനിന്ന കടുത്ത ചർച്ചകൾക്കൊടുവിലും ഒരു ധാരണയിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് അമേരിക്കൻ പ്രതിനിധി സംഘം മടങ്ങിയതിന് പിന്നാലെയാണ് പുടിൻ ഇറാൻ പ്രസിഡന്റിനെ ബന്ധപ്പെട്ടത്.

അതേസമയം , ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ കടുത്ത സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റഷ്യയുടെ മധ്യസ്ഥശ്രമം നിർണ്ണായകമാണ്.

മേഖലയിൽ ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയ്ക്ക് സമാധാന ചർച്ചകളിൽ പുതിയൊരു വഴിത്തിരിവ് കൊണ്ടുവരാൻ സാധിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിൽ ഇരുരാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. റഷ്യൻ ഇടപെടൽ അമേരിക്ക എപ്രകാരം സ്വീകരിക്കുമെന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

Story Summary:
Following the failure of peace talks between the US and Iran in Pakistan, Russian President Vladimir Putin offered to mediate during a phone call with Iranian President Masood Pezeshkian on Sunday. The Kremlin stated that Russia is ready to assist in finding a political and diplomatic solution for lasting peace in the Middle East. This move comes after a 21-hour long negotiation in Islamabad ended without an agreement, prompting the US delegation to leave and Donald Trump to issue fresh threats.

WhatsApp Channel Banner

Latest updates

വയനാട്ടിൽ കനത്ത മഴ: താമരശ്ശേരി ചുരത്തിൽ യാത്രാനിയന്ത്രണം; അനാവശ്യ...

വയനാട് : കനത്ത മഴയാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. ഇതോടെ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ വൈത്തിരി, ലക്കിടി മേഖലകളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.(Wayanad...

കറാച്ചി ലിയാരിയിൽ ഉസൈർ ബലൂച്ചിൻ്റെ സഹോദരൻ സുബൈർ ബലൂച്ചിന്...

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള ലിയാരി പ്രദേശത്ത് പ്രമുഖ ഗുണ്ടാത്തലവൻ ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂചിന് (40) നേരെ വെടിവെപ്പ്. വെള്ളിയാഴ്ച ചക്കിവാറ റോഡിലുള്ള വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതരായ...

‘തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ഞങ്ങൾ UDF കൗൺസിലർമാരുടെ...

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായി കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ നഗരസഭാ കൗൺസിൽ പാസാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ വകുപ്പിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്...

കാലിഫോർണിയയിൽ US F-35B സ്റ്റെൽത്ത് യുദ്ധവിമാനം തകർന്നു വീണു:...

കാലിഫോർണിയ: യു.എസ് മറീൻ കോർപ്സിന്റെ ഏറ്റവും അത്യാധുനിക എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. സാൻ ഡിയാഗോയിലെ മിരാമർ മറീൻ എയർ ബേസിന് സമീപമാണ് അപകടമുണ്ടായത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....