HomeWorld'ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതാണ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ശൈലി': വാർത്താസമ്മേളനം ഒഴിവാക്കിയതിനെക്കുറിച്ച്...

‘ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതാണ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ശൈലി’: വാർത്താസമ്മേളനം ഒഴിവാക്കിയതിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം | PM Modi New Zealand visit

വെല്ലിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്താൻ ആഗ്രഹിക്കുന്ന ഒരു തനി ഇന്ത്യൻ രാഷ്ട്രീയക്കാരനാണെന്ന് വിദേശകാര്യ മന്ത്രാലയം (MEA). പ്രധാനമന്ത്രിയുടെ ഔദ്യോഗിക ന്യൂസിലാൻഡ് സന്ദർശനത്തിനിടെ നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിൽ, അദ്ദേഹം എന്തുകൊണ്ടാണ് ന്യൂസിലാൻഡിലെ മാധ്യമപ്രവർത്തകർക്കായി വാർത്താസമ്മേളനം നടത്താത്തതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ.(PM Modi New Zealand visit, MEA Explains Why PM Modi Avoids Press Conferences)

മുൻപ് പ്രധാനമന്ത്രി നോർവെ സന്ദർശിച്ചപ്പോഴും സമാനമായ ചോദ്യം ഉയർന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഒരു സിവിൽ സർവന്റ് എന്ന നിലയിൽ പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ ശൈലിയെ ചോദ്യം ചെയ്യുന്നത് എനിക്ക് ഉചിതമല്ല. അദ്ദേഹം വളരെ വിജയകരമായ ഒരു രാഷ്ട്രീയക്കാരനാണ്. അതിന്റെ പശ്ചാത്തലം ഞാൻ വിശദീകരിക്കാം. പ്രധാനമന്ത്രി മോദി ഒരു തനി ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. പൊതുവെ ഇന്ത്യൻ രാഷ്ട്രീയക്കാർ തങ്ങളുടെ വോട്ടർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് താല്പര്യപ്പെടുന്നത്,” ടണ്ടൻ പറഞ്ഞു.

ഇന്ത്യൻ വോട്ടർമാർ കൂടുതൽ പേരും ഗ്രാമീണ പശ്ചാത്തലമുള്ളവരാണെന്നും ഇടനിലക്കാർ വഴി കാര്യങ്ങൾ അറിയുന്നതിനേക്കാൾ നേതാക്കളുമായി നേരിട്ട് സംവദിക്കാനാണ് അവർക്ക് താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മോദി ആ ശൈലി വളരെ മികച്ച രീതിയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് വിജയം കാണുന്നുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി തുടരുന്നത്,” അദ്ദേഹം വ്യക്തമാക്കി. മുൻപ് നോർവെ സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് ആരോപിച്ച് ഒരു മാധ്യമപ്രവർത്തക സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.

Story Summary

The Ministry of External Affairs defended Prime Minister Narendra Modi’s preference for direct public contact over press conferences during his visit to New Zealand. MEA Secretary (East) Rudrendra Tandon described PM Modi as a “quintessential Indian politician” who connects directly with the electorate, which has contributed to his political success and third term.

WhatsApp Channel Banner

Latest updates

കാവേരി ജലത്തർക്കം: ഓഗസ്റ്റ് 13-ന് കർണാടകയിൽ സമ്പൂർണ്ണ ബന്ദ്,...

ബംഗളൂരു: തമിഴ്‌നാട്ടിലേക്ക് പ്രതിദിനം 3,500 ക്യൂസെക്‌സ് കാവേരി വെള്ളം തുടർച്ചയായി 15 ദിവസം വിട്ടുനൽകണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ കർണാടകയിൽ ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദ് പ്രഖ്യാപിച്ചു. കന്നഡ ഒക്കൂട...

ഒമാൻ തീരത്ത് കപ്പലിന് നേർക്ക് അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചു:...

മസ്കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് വെച്ച് ടാങ്കർ കപ്പലിന് നേരെ മിസൈൽ/റോക്കറ്റ് ആക്രമണം. അജ്ഞാത കേന്ദ്രത്തിൽ നിന്ന് തൊടുത്ത പ്രൊജക്റ്റൈൽ  പതിച്ച് കപ്പലിന്റെ എഞ്ചിൻ മുറിക്ക് ഗുരുതരമായ തകരാർ...

സംസ്ഥാനത്ത് പേമാരിയും വിനാശകരമായ ഉരുൾപൊട്ടലും: മരണസംഖ്യ 4 ആയി;...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. മഴയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

വിദ്യാർഥികൾക്ക് മാപ്പെന്ന് മോദി; ‘റീലിൽ മാത്രം മതിയോ, കേസുകളും...

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ തനിക്കെതിരെ അസഭ്യവും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ....

നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു: ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....