കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകളില്ലാതെ വ്യാപാരം തുടരുന്നു. കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ തന്നെയാണ് ഇന്നും വിപണിയിൽ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 1,05,080 രൂപ എന്ന നിരക്കിലാണ് ഇന്ന് വിൽപ്പന പുരോഗമിക്കുന്നത്.(Gold Price Today Kerala Remains Unchanged At 105080)
ഗ്രാം വിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സ്വർണ്ണത്തിന് 13,135 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യവുമൊക്കെയാണ് സാധാരണയായി ആഭ്യന്തര വിപണിയിലെ സ്വർണ്ണവിലയെ സ്വാധീനിക്കാറുള്ളത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala remained unchanged today, holding steady at yesterday’s rates. The price of one sovereign of gold stands at ₹1,05,080, while the price per gram remains at ₹13,135 across the state’s bullion markets.


