HomeWorldUAEയിൽ ഇറാൻ ബന്ധമുള്ള ഭീകരവാദ ശൃംഖലയെ തകർത്തു: അട്ടിമറി നീക്കങ്ങൾ പരാജയപ്പെടുത്തി...

UAEയിൽ ഇറാൻ ബന്ധമുള്ള ഭീകരവാദ ശൃംഖലയെ തകർത്തു: അട്ടിമറി നീക്കങ്ങൾ പരാജയപ്പെടുത്തി | Iran

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ ഐക്യത്തെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന അതീവ രഹസ്യ ഭീകരവാദ ശൃംഖലയെ തകർത്തതായി സ്റ്റേറ്റ് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. രാജ്യത്ത് അട്ടിമറി നീക്കങ്ങൾക്കും സംഘടിതമായ ഭീകരവാദ പ്രവർത്തനങ്ങൾക്കും പദ്ധതിയിട്ടിരുന്ന സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Iran-linked terror network dismantled in UAE, Coup attempts foiled)

ഇറാനിലെ ‘വിലായത്ത് അൽ ഫഖീഹ്’ എന്ന ആശയവുമായും വിദേശ ഏജൻസികളുമായും ഈ ശൃംഖലയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ കടന്നുകയറാനായിരുന്നു ഇവരുടെ നീക്കം.

സ്വദേശത്തും വിദേശത്തും രഹസ്യ യോഗങ്ങൾ ചേർന്ന സംഘം, എമിറാത്തി യുവാക്കളെ തെറ്റായ ആശയങ്ങൾ പഠിപ്പിച്ച് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു. രാജ്യത്തെ സാമൂഹിക സുസ്ഥിരത തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അനധികൃത മാർഗങ്ങളിലൂടെ പണം ശേഖരിച്ച് വിദേശത്തുള്ള സംശയാസ്പദമായ സംഘടനകൾക്ക് കൈമാറിയതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

Clickable Info Box