Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldബോംബ് ഭീഷണി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്ന്...

ബോംബ് ഭീഷണി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു | Bomb threat

🎙️ Latest Podcast

സിഡ്‌നി: ബോംബ് ഭീഷണിയെത്തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. കാൻബറയിലെ ‘ദി ലോഡ്ജ്’ എന്ന ഔദ്യോഗിക വസതിയിൽ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.(Bomb threat, Australian Prime Minister evacuated from official residence)

ഭീഷണിയുണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് വസതിയിൽ വിശദമായ പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സുരക്ഷാ ഉറപ്പാക്കിയതിനെത്തുടർന്ന് രാത്രി ഒമ്പത് മണിയോടെ പ്രധാനമന്ത്രിക്ക് വസതിയിലേക്ക് മടങ്ങാൻ അനുമതി നൽകി. നിലവിൽ പൊതുസമൂഹത്തിനോ സുരക്ഷയ്ക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്ന് ഫെഡറൽ പൊലീസ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.