HomeKerala9 സിറ്റിംഗ് MLAമാർക്കും സീറ്റ് നൽകാൻ CPM ധാരണ: തിരുവനന്തപുരം സെൻട്രൽ...

9 സിറ്റിംഗ് MLAമാർക്കും സീറ്റ് നൽകാൻ CPM ധാരണ: തിരുവനന്തപുരം സെൻട്രൽ സീറ്റ് പാർട്ടി ഏറ്റെടുത്തേക്കും | CPM

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എം.എൽ.എമാരെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം നേതൃതലത്തിൽ ധാരണയായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.(CPM agrees to give seats to all 9 sitting MLAs, Party may take over Thiruvananthapuram Central seat)

മുൻ മന്ത്രി ആന്റണി രാജു തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി അയോഗ്യനായ സാഹചര്യത്തിൽ, ജനാധിപത്യ കേരള കോൺഗ്രസ് കൈവശം വെച്ചിരുന്ന ഈ സീറ്റ് സി.പി.എം ഏറ്റെടുക്കാൻ ഏകദേശ ധാരണയായിട്ടുണ്ട്. സിറ്റിംഗ് എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ വി. ജോയി വീണ്ടും മത്സരിക്കണമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്. അദ്ദേഹം മാറിനിൽക്കുകയാണെങ്കിൽ ശൈലജ ബീഗം, മടവൂർ അനിൽ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

നിലവിൽ ജനതാദൾ മത്സരിക്കുന്ന കോവളം സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക തലത്തിൽ ശക്തമാണ്. ഇക്കാര്യത്തിലും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. മന്ത്രി വി. ശിവൻകുട്ടി (നേമം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്) തുടങ്ങിയ പ്രമുഖർ തങ്ങളുടെ മണ്ഡലങ്ങളിൽ തന്നെ ജനവിധി തേടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച 10 സീറ്റുകളിലും മികച്ച വിജയം നേടാൻ സി.പി.എമ്മിന് സാധിച്ചിരുന്നു. ഈ ആധിപത്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർത്ഥി നിർണ്ണയം പുരോഗമിക്കുന്നത്.

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രി VD സതീശൻ ഡൽഹിയിൽ: ഖാർഗെയും സോണിയ ഗാന്ധിയുമടക്കമുള്ളവരെ...

ന്യൂഡൽഹി: ഡൽഹിയിലെത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റ് മന്ദിരത്തിലെത്തി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി.(Kerala...

സിംഗപ്പൂരിൽ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വജ്രം കവർന്നു;...

സിംഗപ്പൂരിൽ ചൈനാടൗണിലെ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യഥാർത്ഥ വജ്രം കവർന്ന ഇന്ത്യൻ പൗരന് തടവുശിക്ഷ വിധിച്ചു (Indian National Jailed In Singapore For Diamond Theft). 1,54,000 ഡോളർ...

വിജയ് ആയിരുന്നില്ല ‘ജനനായകൻ’ ചിത്രത്തിന്റെ ആദ്യ ചോയ്സ്; വെളിപ്പെടുത്തലുമായി...

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങവെ ചിത്രത്തെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ് രംഗത്ത് (H Vinoth On Jana Nayagan). സിനിമയുടെ കഥ ആദ്യം ചർച്ച ചെയ്തത്...

‘ധർമ്മേന്ദ്ര പ്രധാന് രാജിക്കത്ത് എഴുതാൻ അറിയില്ലായിരിക്കും’: കടുത്ത വിമർശനവുമായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ഡൽഹി ജന്ദർ മന്ദറിൽ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി...

CJP പ്രക്ഷോഭം: ഡൽഹിയിലെ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണമെത്തിച്ച് ജനങ്ങൾ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന കർഷക-വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ. നേരിട്ട് സമരപ്പന്തലിൽ എത്താൻ കഴിയാത്തവർ...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...