വാഷിംഗ്ടൺ ” വരാനിരിക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെ യു.എസിൽ രാഷ്‌ട്രീയ-നിയമ തർക്കം രൂക്ഷമാകുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാകുമോ എന്ന് ന്യൂയോർക്ക് സിറ്റി ഭരണകൂടം നിയമപരിശോധന നടത്തുകയാണെന്ന് മേയർ സോഹ്രാൻ മംദാനി വ്യക്തമാക്കി. എന്നാൽ അമേരിക്കയിൽ എവിടെ വെച്ചും നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.'(Benjamin Netanyahu won’t be arrested in US in any way, Trump rebuts Mamdani’s threat)
ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലാണ് ട്രംപ് നെതന്യാഹുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. “ബെഞ്ചമിൻ നെതന്യാഹു യു.എസിൽ ആയിരിക്കുമ്പോൾ ഒരു കാരണവശാലും അറസ്റ്റ് ചെയ്യപ്പെടില്ല,” ട്രംപ് കുറിച്ചു. മുൻപ് നടന്ന ഇറാൻ യുദ്ധത്തിൽ ഇസ്രായേൽ വഹിച്ച പങ്കിനെയും ട്രംപ് പ്രശംസിച്ചു. “നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണ്, അദ്ദേഹം നെതർലാൻഡ്‌സിലെ ദി ഹേഗിലാണ് ഉണ്ടാകേണ്ടത്. അതേസമയം, ന്യൂയോർക്ക് സിറ്റിയുടെ മേയർ എന്ന നിലയിൽ ഇവിടുത്തെ നിയമങ്ങൾ പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. അതിനായി നഗരത്തിലെ ലീഗൽ ഡിപ്പാർട്ട്‌മെന്റുമായി ചർച്ചകൾ നടക്കുകയാണ്,” മംദാനി പറഞ്ഞു.
യു.എൻ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദേശ നേതാക്കൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കാറുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോഴും, ഐ.സി.സി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് കടുത്ത ഗൗരവമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ൽ ഗാസയിൽ നടത്തിയ സൈനിക നടപടികളിൽ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ ആരോപണങ്ങളെ തള്ളിയ ഇസ്രായേൽ, ഐ.സി.സിയുടെ അധികാരപരിധി അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.
Story Summary
A political and legal debate has erupted in the US over Israeli Prime Minister Benjamin Netanyahu’s expected visit to New York for the UN General Assembly. New York City Mayor Zohran Mamdani stated that his administration is conducting a legal review to see if Netanyahu could be arrested under the International Criminal Court (ICC) warrant. However, Donald Trump asserted that Netanyahu will not be arrested in the US under any circumstances.


