ന്യൂഡൽഹി: കോക്ക്റോച്ച് ജനത പാർട്ടി (സിജെപി) ഉന്നയിച്ച ആവശ്യങ്ങളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുള്ള നിർദ്ദേശം ഉടൻ അംഗീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എന്നാൽ സിജെപി മുന്നോട്ടുവെച്ച മറ്റ് പ്രധാന ആവശ്യങ്ങളായ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ മോചനവും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ മൂലം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും നൽകുന്ന വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.(CJP protest Delhi, Dharmendra Pradhan resignation)
കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി സിജെപി പ്രതിനിധികളായ അശുതോഷ് രാൻകയും സൗരവ് ദാസും കൂടിക്കാഴ്ച നടത്തുകയും ഔദ്യോഗികമായി നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ആവശ്യങ്ങൾ ബിജെപി നേതൃത്വവുമായും ഭരണതലത്തിലും ചർച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകിയെങ്കിലും വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല.
ഇന്നലെ ഡൽഹി ജന്ദർ മന്ദിറിൽ നടന്ന ‘സൻസദ് ചലോ’ മാർച്ചിൽ സുരക്ഷാ ജീവനക്കാരുടെയും പോലീസിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് അയ്യായിരക്കണക്കിന് യുവാക്കളാണ് തടിച്ചുകൂടിയത്. ഇത് വരും തലമുറയുടെയും യുവാക്കളുടെയും കടുത്ത അമർഷത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധിച്ചു.
Story Summary
The Union government has held off on accepting the resignation demand for Education Minister Dharmendra Pradhan made by the Cockroach Janta Party (CJP), though discussions on other demands—such as the release of activist Sonam Wangchuk and compensation for NEET aspirants—are underway.


