ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ, രാമക്ഷേത്ര സംഭാവന വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷ നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്തുന്ന സമരത്തെ ഡൽഹി പോലീസ് ക്രൂരമായി നേരിട്ട സംഭവത്തിൽ സഭയിൽ കടുത്ത പ്രതിഷേധം ഉയർത്തും.(Parliament session protest, Opposition to disrupt Parliament over exam row and CJP protest)
അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പിൽ അടിയന്തര ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. പ്രതിപക്ഷ ഭരണപക്ഷ പോര് രൂക്ഷമായതോടെ, പ്രതിപക്ഷ അംഗങ്ങൾ ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്കെതിരെ അതൃപ്തി വ്യക്തമാക്കി സ്പീക്കർ രംഗത്തെത്തിയിട്ടുണ്ട്.
സഭ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനായി പ്രധാന കക്ഷി നേതാക്കളുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം, വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന ഭേദഗതി ഉൾപ്പെടെയുള്ള സുപ്രധാന ബില്ലുകൾ ഇന്ന് സഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.
Story Summary
The opposition is set to disrupt Parliament today over issues including exam irregularities, the police crackdown on the CJP protest demanding Education Minister Dharmendra Pradhan’s resignation, and the Ayodhya donation controversy. While Congress, TMC, and Samajwadi Party demand immediate discussions, the Lok Sabha Speaker expressed displeasure over controversial slogans.


