HomeWorldഇറാനിൽ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി: പൊട്ടിക്കരഞ്ഞ്...

ഇറാനിൽ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി: പൊട്ടിക്കരഞ്ഞ് പ്രമുഖ നേതാക്കൾ, വൻ ജനാവലി ഒഴുകിയെത്തുന്നു | Ayatollah Ali Khamenei Funeral

ടെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള അന്ത്യകർമ്മങ്ങൾക്കായി വൻ ജനപ്രവാഹം. ശനിയാഴ്ച ആരംഭിച്ച സംസ്കാര ചടങ്ങുകളിൽ ലക്ഷക്കണക്കിന് പേരാണ് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന രീതിയിലുള്ള കൂറ്റൻ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.(Ayatollah Ali Khamenei Funeral ceremonies for Iran supreme leader Ali Khamenei begin amid huge crowds)

അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദർശനത്തിനായി ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചപ്പോൾ രാജ്യം കണ്ണീരണിഞ്ഞു. ഇറാനിയൻ നേതാക്കൾ അടക്കമുള്ളവർ വികാരഭരിതരായാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിടയേകിയത്. ഭൗതികദേഹത്തിന് മുന്നിൽ പാ‍ർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് അടക്കമുള്ള നേതാക്കൾ വികാരാധീനരായി പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി, ജുഡീഷ്യറി ചീഫ് ഘോലാം ഹൊസൈൻ മൊഹ്‌സെനി എജെയി, എക്സ്പെൻഡൻസി കൗൺസിൽ ചെയർമാൻ ആയത്തുള്ള സാദിഖ് അമോലി ലാരിജാനി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ടെഹ്‌റാനിൽ മാത്രം 15 മുതൽ 20 ദശലക്ഷം വരെ ആളുകൾ പങ്കെടുക്കുമെന്ന് ഇറാനിയൻ അധികൃതർ പ്രതീക്ഷിക്കുന്നു. ആകെ ആറ് ദിവസമാണ് സംസ്കാര ചടങ്ങുകൾക്കായി നിശ്ചയിച്ചിരിക്കുന്നത്. 1989 മുതൽ മൂന്നര പതിറ്റാണ്ടിലേറെക്കാലം ഇറാനെ നയിച്ച ഖമേനി, കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിന്റെ ആദ്യ ദിനത്തിലാണ് 86-ാം വയസ്സിൽ കൊല്ലപ്പെട്ടത്.

പിതാവിന്റെ മരണശേഷം ഒരാഴ്ചയ്ക്കകം പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മകൻ മൊജ്തബ ഖമേനി ഈ ചടങ്ങുകളിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ എന്നത് ലോകം ഉറ്റുനോക്കുന്നുണ്ട്. ഇതുവരെ അദ്ദേഹം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശനിയാഴ്ച രാവിലെ 6 മണിക്ക് ഗ്രാൻഡ് മൊസല്ല മതസമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപുതന്നെ നൂറുകണക്കിന് ആളുകൾ വെള്ളിയാഴ്ച വൈകുന്നേരം മുതൽ പുറത്ത് കാത്തുനിൽക്കുകയായിരുന്നു.

Story Summary 

Marathon funeral ceremonies for Iran’s late Supreme Leader Ali Khamenei began on Saturday, with authorities expecting up to 20 million participants over the next three days. The six-day event, intended as a show of national strength, is also being closely watched for the first public appearance of his son and successor, Mojtaba Khamenei.

WhatsApp Channel Banner

Latest updates

ഗെയിംസ് റെക്കോർഡ് തകർത്ത് മീരാഭായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ അക്കൗണ്ട് തുറന്ന് ഭാരോദ്വഹന താരം മീരാഭായ് ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡ് തകർത്ത പ്രകടനത്തോടെയാണ് മീരാഭായ് ഇന്ത്യയ്ക്കായി ആദ്യ സ്വർണ...

‘അമിത് ഷായുടെ കത്താണ് മറുപടി’; പത്മഭൂഷൺ വിവാദത്തിൽ പ്രതികരിച്ച്...

കൊല്ലം: പത്മഭൂഷൺ പുരസ്കാരവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരത്തെ ചോദ്യം ചെയ്ത് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ കത്താണ്...

പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം; നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ...

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പ്രമുഖ സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനി നയിക്കുന്ന ഉന്നതതല ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത, സുതാര്യത,...

‘പ്രതിഷേധിച്ചാൽ ജയിലും ജാമ്യമില്ലാത്ത അവസ്ഥയും’; അഭിപ്രായ സ്വാതന്ത്ര്യം ദുർബലപ്പെടുന്നതിൽ...

ന്യൂഡൽഹി: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തിനും സംരക്ഷണം കുറഞ്ഞുവരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ (Justice Ujjal Bhuyan Freedom of Speech Remarks). പ്രതിഷേധിക്കുന്ന വിദ്യാർഥികളെ...

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം താൽക്കാലികമായി നിർത്തി ഇറാൻ; സംഘർഷം...

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇറാൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്ക ഇറാനെതിരെ ആക്രമണ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം (Iran Gulf Countries Attack...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....