HomeTopകേരളം വെന്തുരുകുന്നു; പാലക്കാട് 40.1°C, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്...

കേരളം വെന്തുരുകുന്നു; പാലക്കാട് 40.1°C, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് | Kerala Summer Heat Wave 2026

തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു (Kerala Summer Heat Wave 2026). ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി (40.1°C). ഇത് സാധാരണ ഈ സമയത്ത് ലഭിക്കേണ്ടതിനേക്കാൾ 3.4 ഡിഗ്രി അധികമാണ്. കൊല്ലം ജില്ലയിലെ പുനലൂരും സമാനമായ രീതിയിൽ വെന്തുരുകുകയാണ്. 39.8°C ആണ് ഇവിടെ രേഖപ്പെടുത്തിയ ചൂട്.

ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിൽ അൾട്രാവയലറ്റ് (UV) രശ്മികളുടെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രധാന നിർദ്ദേശങ്ങൾ:
സമയക്രമം: പകൽ 10 മണി മുതൽ 3 മണി വരെ അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്നു നിൽക്കുന്ന സമയമാണ്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
മുൻകരുതൽ: പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ കരുതുക. ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിൽ നിന്ന് സംരക്ഷണം നൽകും.
ഭക്ഷണവും വെള്ളവും: നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുകയും യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ചെയ്യുക.
പ്രത്യേക ശ്രദ്ധ: കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗബാധിതർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പാലിക്കണം.
പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണമെന്നും
ജലാശയങ്ങൾക്കും മണൽ പ്രദേശങ്ങൾക്കും സമീപം പ്രതിഫലന സാധ്യത കൂടുതലായതിനാൽ ജാഗ്രത വേണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Story Summary:
Kerala is witnessing record-breaking summer heat, with Palakkad recording the year’s highest temperature of 40.1°C and Punalur reaching 39.8°C. The IMD has issued a high-temperature warning for 12 districts, excluding Idukki and Wayanad. Health experts have warned against high UV radiation levels between 10 AM and 3 PM, advising people to stay hydrated, wear light cotton clothes, and use umbrellas or sunglasses while outdoors.

WhatsApp Channel Banner

Latest updates

പാറ്റ്‌നയിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; പിരിച്ചുവിടാൻ ലാത്തിച്ചാർജ്...

ബിഹാർ തലസ്ഥാനമായ പാറ്റ്‌നയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ തെരുവിൽ സംഘർഷമുണ്ടായത് (BJP-Congress Workers Clash In Patna). ഇരുപക്ഷവും...

നീറ്റ് പരീക്ഷാ ക്രമക്കേട് പ്രതിഷേധം; തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ...

നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. എന്നാൽ ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളും ട്രോളുകളും ക്രൂരമാണെന്ന്...

ചെങ്കടലിലെ ഹൂതി ഭീഷണി അമേരിക്കൻ സൈന്യത്തിന് കനത്ത വെല്ലുവിളിയാകുമെന്ന്...

യെമനിലെ ഹൂതികളുടെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണികൾ മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമെന്നും, ഇത് ഇതിനകം തന്നെ സജീവമായ അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയാകുമെന്നും റിപ്പോർട്ട്. ചെങ്കടലിൽ സൗദി അറേബ്യൻ തുറമുഖങ്ങൾക്ക് ഉപരോധം...

‘വിദ്യാഭ്യാസ സമ്പ്രദായത്തെ കേന്ദ്രം തകർത്തു, വിദ്യാർത്ഥികൾ ചെയ്ത തെറ്റെന്താണ്?...

ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ, സി.ജെ.പി പ്രതിഷേധ മാർച്ചിനിടെ...

CJP സമരവേദിയിലേക്ക് ഫുഡ് ഓർഡറുകളുടെ പ്രവാഹം: നന്ദിയറിയിച്ചും ഭക്ഷണം...

ന്യൂഡൽഹി: ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരവേദിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണപ്പൊതികളുടെ പ്രവാഹം. ഇന്നത്തേക്ക് ആവശ്യത്തിനുള്ള ഭക്ഷണം...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...