HomeBehind The Story639 വർഷം പഴക്കമുള്ള ക്ലോക്ക്, ഇന്നും പ്രവർത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന...

639 വർഷം പഴക്കമുള്ള ക്ലോക്ക്, ഇന്നും പ്രവർത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലോക്ക്; അറിയാം ക്ലോക്കുകളുടെ മുതുമുത്തച്ഛനായ സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിനെ കുറിച്ച് |Salisbury Cathedral clock

സമയം ഏറെ വിലപ്പെട്ടതാണ്. സമയത്തെ കുറിച്ച് പറയുമ്പോൾ നമ്മളിൽ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ടിക് ടിക് എന്ന ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് ചലിക്കുന്ന ക്ലോക്കിന്റെ സൂചികളാകും. മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വളരെ വേണ്ടപ്പെട്ട വസ്തുവാണ് ക്ലോക്ക്. കാലത്തിന് അനുസരിച്ച് പരിണാമത്തിൽ ഏർപ്പെട്ട ക്ലോക്ക്ൾക്ക് ഇന്ന് പല മുഖങ്ങളാണ്. എന്നാൽ സമയം എത്ര മുന്നോട്ടു പോയിട്ടും, കാലത്തിന്റെ ഒഴുക്കിൽ പെട്ടുപോകാത്തൊരു ക്ലോക്ക് ഉണ്ട് അങ്ങ് ഇംഗ്ലണ്ടിൽ. പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എന്നാൽ ഇന്നും പ്രവർത്തിക്കുന്ന ഒരു ക്ലോക്കിനെ കുറിച്ചാണ്. സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന് (Salisbury Cathedral clock) പറയാനുണ്ട് ആറു നൂറ്റാണ്ടുകളുടെ കഥ.

സൂചിയില്ലാത്ത ഇരുമ്പ് ഫ്രെയിം കൊണ്ട് നിർമ്മിച്ച ഒരു വലിയ ടവർ ക്ലോക്കാണ് സാലിസ്ബറി കത്തീഡ്രൽ ക്ലോക്ക്. 1386 ൽ ഇംഗ്ലണ്ടിലെ സാലിസ്ബറി കത്തീഡ്രലിലാണ് ഈ ക്ലോക്ക് സ്ഥാപിക്കുന്നത്. വെർജ് എസ്കേപ്പ്മെന്റ് എന്ന ആദ്യകാല മെക്കാനിക്കൽ ക്ലോക്കിന്റെ മാതൃകയിലാണ് ഈ ക്ലോക്കുകളുടെ മുതുമുത്തച്ഛനെ നിർമ്മിച്ചിരിക്കുന്നത്. ഇന്നും ക്ലോസിക്കിന്റെ നിർമ്മാണത്തിന് പിന്നിൽ ആരൊക്കെയാണ് എന്ന് വ്യക്തമല്ല. ഡെൽഫ്റ്റിലെ ജോഹന്നാസ്, വില്ലിയമസ് വ്രീമാൻഡ്, ജോഹന്നാസ് ജിയെതുയിറ്റ് എന്നീ മൂന്ന് ഹൊറോളജിസ്റ്റുകളാണ് (സമയം അളക്കുന്നതിനെക്കുറിച്ചുള്ള പഠനം) ഈ ക്ലോക്കിന്റെ നിർമ്മാണത്തിന് പിന്നിൽ എന്ന് കരുതുന്നു. പൂർണ്ണമായും കൈകൾ കൊണ്ട് പണിത ഈ ക്ലോക്ക് 1386 ന് മുൻപ് പണിതതായി കരുതപ്പെടുന്നു. എത്ര വർഷം കൊണ്ടാണ് ഈ ക്ലോക്ക് പണിതത്ത് എന്ന് ഇന്നും വ്യക്തമല്ല. ചെറുതും വലിയതുമായ ഇരുമ്പ് ചക്രങ്ങൾ, കയറും, കപ്പിയും കൊണ്ടാണ് ക്ലോക്ക് പണിതിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിലെ ഈ ക്ലോക്കിന് ക്ലോക്ക് ഫെയ്‌സ് ഇല്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

1386 ൽ കത്തീഡ്രലിൽ സ്ഥാപിച്ച ക്ലോക്ക് 1884 ആയപ്പോഴേക്കും എടുത്തുമാറ്റിയിരുന്നു. എന്നാൽ 1956 ൽ ക്ലോക്കിനെ തിരിക്കെ സ്ഥാപിക്കുന്നു. സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന്റെ സവിശേഷമായ ഘടകം ഈ ക്ലോക്കിൽ മണിക്കൂറുകൾ മാത്രമാണ് കാണിക്കുന്നത് എന്നതാണ്. മിനിറ്റുകളോ സെക്കൻഡുകളോ അല്ല, മണിക്കൂറുകൾ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ ഈ ക്ലോക്ക്. കത്തീഡ്രൽ ജീവനക്കാർക്കും പ്രദേശവ്സികൾക്കും പ്രാർത്ഥനയ്ക്കായി സൂചന നൽകുന്നതിനായി മണിക്കൂർ മണി അടിക്കുക എന്നതായിരുന്നു ഈ മുതുമുത്തച്ഛൻ ക്ലോക്കിന്റെ ഏക ലക്ഷ്യം. ഇന്നത്തെ പോലെ കൃത്യമായി മിനിറ്റും സെക്കണ്ടും അറിഞ്ഞിരിക്കേണ്ട ആവശ്യം നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യർക്ക് ഇല്ലായിരുന്നു. ദൈനംദിന പ്രവർത്തനങ്ങൾക്ക് ഏറ്റവും അടുത്ത മിനിറ്റിലോ സെക്കൻഡിലോ സമയം പറയേണ്ട ആവശ്യമില്ലായിരുന്നു. ജോലി, വിശ്രമം, പ്രാർത്ഥന എന്നീവ കൃത്യമായി നടുത്തുവാൻ വേണ്ടി മണിക്കൂർ കണക്കായിരുന്നു വേണ്ടിയിരുന്നത്. സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന് രണ്ടു ഭാഗങ്ങളാണ് ഉള്ളത്. വലതുവശത്തുള്ളത് ഗോയിംഗ് ട്രെയിൻ എന്നും ഇടതുവശത്തുള്ളത് സ്ട്രൈക്കിംഗ് ട്രെയിൻ എന്നും അറിയപ്പെടുന്നു. ഏറ്റവും പഴക്കമേറിയ പ്രവർത്തനക്ഷമമായ മെക്കാനിക്കൽ ക്ലോക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഈ ക്ലോക്ക് സ്വന്തമാക്കിയിട്ട് ഉണ്ട്.

Summary: The Salisbury Cathedral Clock in England, built in 1386, is considered the world’s oldest working clock. Made of iron with no clock face or hands, it was designed to strike the hours for prayers and daily routines. Restored in the 20th century, it still functions today as a living piece of timekeeping history.

WhatsApp Channel Banner

Latest updates

ദക്ഷിണേന്ത്യയിലെ 72% ആളുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്നു;...

കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient 2026) 'ഇന്ത്യ ഹെൽത്ത് കോഷ്യന്റ് 2026'...

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026: ആക്‌സിസ് ബാങ്ക് –...

കൊച്ചി: രാജ്യത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ആക്‌സിസ് ബാങ്കും ഇൻസ്‌പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സും (IIS) സംയുക്തമായി നടപ്പാക്കുന്ന 'ആക്‌സിസ് ബാങ്ക് ജുഡോ ഡെവലപ്‌മെന്റ് പ്രോഗ്രാം' ശ്രദ്ധേയമായ നേട്ടത്തിൽ (Axis bank iis...

‘ചലോ സൻസദ്’ പ്രതിഷേധത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട ഹർജി...

ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' പ്രതിഷേധവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി...

അപൂർവ്വ ധമനി തടസ്സം: 73-കാരന് സങ്കീർണ്ണമായ CERAB ചികിത്സയിലൂടെ...

തിരുവനന്തപുരം: ഉദരഭാഗത്തെ പ്രധാന ധമനിയിലും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളിലും പൂർണ്ണമായും തടസ്സം നേരിട്ട കൊല്ലം സ്വദേശിയായ 73-കാരന് അത്യാധുനിക 'കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ' (Kimshealth trivandrum...

‘നീ പേളി മാണിയാണെങ്കിൽ, ഞാൻ രഞ്ജിനി ഹരിദാസ്’; പഴയ...

കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണിയുടെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത പേളിയുടെ നിലപാടാണ് സോഷ്യൽ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....