HomeBehind The Storyഅയ്യായിരം വർഷം പഴക്കമുള്ള ഭാഷയോ! കാലത്തോടൊപ്പം യാത്ര ചെയ്യുന്ന ഭാഷകൾ; ഇന്നും...

അയ്യായിരം വർഷം പഴക്കമുള്ള ഭാഷയോ! കാലത്തോടൊപ്പം യാത്ര ചെയ്യുന്ന ഭാഷകൾ; ഇന്നും ലോകത്ത് സംസാരിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഭാഷകൾ|Oldest Languages in the World

ഭാഷകൾ വെറും വാക്കുകളുടെ കൂട്ടം മാത്രമല്ല, മനുഷ്യന്റെ പരിണാമത്തിന്റെ ഏറ്റവും വലിയ സാക്ഷിയാണ് ഭാഷ. സംസ്കാരം, പാരമ്പര്യം എന്നിവയുമായി തലമുറകളെ ബന്ധിപ്പിക്കുന്നത് ഭാഷയാണ്. ഭാഷ ആശയവിനിമയത്തിനുള്ള ഏറ്റവും പഴയ മാർഗങ്ങളിലൊന്നാണ്. ഇന്ന് ലോകത്ത് 7,100-ലധികം ഭാഷകളുണ്ട്, ഇതിൽ ഏകദേശം 40% എപ്പോൾ വേണമെങ്കിലും പൂർണമായും ഇല്ലാതെയാക്കാം. കാലത്തിന്റെ ഗതിക്ക് അനുസരിച്ച് മൺമറഞ്ഞുപോയ ഭാഷകളും ഏറെയാണ്. എന്നാൽ ഇന്നും ലോകത്ത് സംസാരിക്കുന്ന പഴക്കം ചെന്ന ഭാഷകൾ ഏറെയാണ്. എങ്കിൽ പിന്നെ ഇന്നും സംസാരിക്കപ്പെടുന്നു പഴക്കം ചെന്നഭാഷകൾ ഏതൊക്കെയെന്ന് നോക്കിയാലോ.

1. തമിഴ് (Tamil)

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായി കണക്കാക്കപ്പെടുന്നത് തമിഴിനെയാണ്. ഏകദേശം അയ്യായിരം വർഷത്തോളം പഴക്കമുണ്ട് തമിഴിന്. പുരാതന കവിതകൾ, മതഗ്രന്ഥങ്ങൾ, ദാർശനിക രചനകൾ എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ഒരു സാഹിത്യ പാരമ്പര്യമാണ് തമിഴിനുള്ളത്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലായി എട്ടുകോടിയോളം ജനങ്ങൾ തമിഴ് സംസാരിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് തമിഴ്.

2. സംസ്‌കൃതം (Sanskrit)

തമിഴ് ജീവിക്കുന്ന ചരിത്രമാണെങ്കിൽ, സംസ്കൃതം ജീവിക്കുന്ന തത്ത്വചിന്തയാണ്. മുന്നൂറായിരത്തി അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ഒരു പുരാതന ഇന്തോ-യൂറോപ്യൻ ഭാഷയാണ് സംസ്കൃതം. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുടെ ആരാധനാക്രമ ഭാഷ എന്ന സ്ഥാനം സംസ്കൃതത്തിന് സ്വന്തമാണ്. നിലവിൽ ഇതൊരു സംസാര ഭാഷയല്ലെങ്കിൽ പോലും പല ആചാരങ്ങളിലും, ചടങ്ങുകളിലും, പഠനങ്ങളിലും സംസ്കൃതം ഉപയോഗിക്കുന്നുണ്ട്.

3. ഗ്രീക്ക് (Greek)

3,400 വർഷത്തിലേറെ പഴക്കമുള്ള മറ്റൊരു ഭാഷയാണ് ഗ്രീക്ക്. ഇന്ന്, ഗ്രീസ്, സൈപ്രസ്, അൽബേനിയ, ബൾഗേറിയ, മാസിഡണിയ, ഇറ്റലി, തുർക്കി, അർമേനിയ, ജോർജ്ജിയ, യുക്രെയിൻ, മൊൾഡോവ, റുമാനിയ, റഷ്യ, ഈജിപ്റ്റ്, ജോർദ്ദാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന ധാരാളം മനുഷ്യരും  ഓസ്ട്രേലിയ, അമേരിക്ക ജർമനി എന്നിവിടങ്ങളിൽ കുടിയേറിപ്പാർത്തവരും ഉൾപ്പെടെ ഏതാണ്ട് 150-250 ലക്ഷം ജനങ്ങൾ ഇന്നും ഈ ഭാഷ സംസാരിക്കുന്നു. പാശ്ചാത്യ സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, രാഷ്ട്രീയം എന്നിവയുടെ മാതൃഭാഷയായിരുന്നു പുരാതന ഗ്രീക്ക്. ഹോമർ, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ സംസാരിച്ചിരുന്ന ഭാഷ പുരാതന ഗ്രീക്ക് ആയിരുന്നു.

4. ചൈനീസ് – മാൻഡറിൻ (Chinese- Mandarin)

3000 വർഷത്തെ ലിഖിത ചരിത്രമുള്ള ഭാഷയാണ് മാൻഡറിൻ. ഷാങ് രാജവംശത്തിന്റെ കാലത്താണ് ആദ്യത്തെ ചൈനീസ് അക്ഷരങ്ങൾ എഴുതുന്നത്. 85 കോടിയിലധികം പേർ സംസാരിക്കാൻ ഉപയോഗിക്കുന്ന മാൻഡറിനാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയും ഇത് തന്നെയാണ്. ചൈനയുടെയും തായ്‌വാന്റെയും ഔദ്യോഗിക ഭാഷയാണ് മാൻഡറിൻ.

5. ഹീബ്രു (Hebrew)

പുരാതന ഭാഷകളിൽ ഹീബ്രുവിൻ പ്രതേക ഇടമുണ്ട്. സംസാരഭാഷ എന്ന നിലയിൽ ഏതാണ്ട് വംശനാശം ഭാഷയായിരുന്നു ഇത്. ഇന്ന്, ഇസ്രയേലിൽ‍ 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. മുവായിരം വർഷത്തോളം പഴക്കമുണ്ട് ഈ ഭാഷയ്ക്ക്. രണ്ടാം നൂറ്റാണ്ടോടെ ദൈനംദിന സംസാരഭാഷയുടെ സ്ഥാനത്ത് നിന്ന് ഹീബ്രു പൂർണമായും പിന്തള്ളപ്പെട്ടിരുന്നു.

WhatsApp Channel Banner

Latest updates

ദക്ഷിണേന്ത്യയിലെ 72% ആളുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്നു;...

കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient 2026) 'ഇന്ത്യ ഹെൽത്ത് കോഷ്യന്റ് 2026'...

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026: ആക്‌സിസ് ബാങ്ക് –...

കൊച്ചി: രാജ്യത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ആക്‌സിസ് ബാങ്കും ഇൻസ്‌പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സും (IIS) സംയുക്തമായി നടപ്പാക്കുന്ന 'ആക്‌സിസ് ബാങ്ക് ജുഡോ ഡെവലപ്‌മെന്റ് പ്രോഗ്രാം' ശ്രദ്ധേയമായ നേട്ടത്തിൽ (Axis bank iis...

‘ചലോ സൻസദ്’ പ്രതിഷേധത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട ഹർജി...

ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' പ്രതിഷേധവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി...

അപൂർവ്വ ധമനി തടസ്സം: 73-കാരന് സങ്കീർണ്ണമായ CERAB ചികിത്സയിലൂടെ...

തിരുവനന്തപുരം: ഉദരഭാഗത്തെ പ്രധാന ധമനിയിലും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളിലും പൂർണ്ണമായും തടസ്സം നേരിട്ട കൊല്ലം സ്വദേശിയായ 73-കാരന് അത്യാധുനിക 'കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ' (Kimshealth trivandrum...

‘നീ പേളി മാണിയാണെങ്കിൽ, ഞാൻ രഞ്ജിനി ഹരിദാസ്’; പഴയ...

കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണിയുടെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത പേളിയുടെ നിലപാടാണ് സോഷ്യൽ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....