HomeLaptopsവെഡിങ് ക്രിയേറ്റർമാർക്ക് ആദരവുമായി സോണി ഇന്ത്യ ക്യാമ്പയിൻ ഫിലിം പുറത്തിറക്കി

വെഡിങ് ക്രിയേറ്റർമാർക്ക് ആദരവുമായി സോണി ഇന്ത്യ ക്യാമ്പയിൻ ഫിലിം പുറത്തിറക്കി

കൊച്ചി: വിവാഹ വീഡിയോഗ്രാഫർമാരെയും ഫോട്ടോഗ്രാഫർമാരെയും ആദരിക്കാൻ ‘അബ് കുച്ച് സിനിമാറ്റിക് കർത്തേ ഹേ’ എന്ന പേരിൽ പുതിയ ക്യാമ്പയിൻ ഫിലിം പുറത്തിറക്കി സോണി ഇന്ത്യ. ഇന്ത്യൻ വിവാഹങ്ങളിൽ നിശബ്ദമായി പ്രവർത്തിക്കുന്ന, തലമുറകളായി ഇന്ത്യയിലെ സ്നേഹബന്ധങ്ങളുടെ കഥകൾ പകർത്തിക്കൊണ്ടിരിക്കുന്ന പ്രാദേശിക ഫോട്ടോ, വീഡിയോ സ്റ്റുഡിയോകൾക്ക് ഒരു ആദരവെന്ന നിലയിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായി ഇന്ത്യയിലെ ചെറു പട്ടണങ്ങളിലെ വിവാഹ വീഡിയോ ചിത്രീകരണം ഒരേ ആളുകളിലൂടെയാണ് കടന്നുപോയത്, പിന്നീട് അത് തലമുറകളിലേക്കും കൈമാറി. പലപ്പോഴും പഴയ ക്യാമറകൾ ഉപയോഗിച്ചാണ് ഒരു കുടുംബത്തിൻ്റെ അമൂല്യ നിമിഷങ്ങൾ പകർത്തിപ്പോരുന്നത്. എന്നാൽ ലോകം മാറുന്നതിനോടൊപ്പം വിവാഹങ്ങളും അതോടൊപ്പം ക്യാമറകളും മാറേണ്ടതുണ്ടെന്ന സന്ദേശമാണ് സോണി ഈ ക്യാമ്പയിൻ ഫിലിമിലൂടെ നൽകുന്നത്. ഏകദേശം 6 മിനിറ്റ് ദൈർഘ്യമുള്ള ഈ ക്യാമ്പയിൻ ഫിലിം ഹിന്ദി, മലയാളം, തെലുഗ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് നിർമിച്ചിരിക്കുന്നത്. സോണി ഇന്ത്യയുടെ യൂട്യൂബ് ചാനലിലും സോണി ആൽഫാ കമ്മ്യൂണിറ്റി പേജിലും ഫിലിം കാണാം.

സോണിയുടെ സിനിമാ ലൈനിലെ പ്രാരംഭ മോഡലായ എഫ്എക്സ്30, വലിയ ചെലവില്ലാതെ സിനിമാ നിലവാരത്തിൽ തന്നെ വീഡിയോ ചിത്രീകരണം സാധ്യമാക്കുന്ന ഒരു മികച്ച ക്യാമറയാണ്. ഒതുക്കമുള്ള ഡിസൈനിൽ പ്രൊഫഷണൽ ഫീച്ചറുകളുമായി വരുന്ന എഫ്എക്സ്30 ക്യാമറ ഓരോ പ്രാദേശിക സ്റ്റുഡിയോയിലേക്കും, ക്രിയേറ്റർമാരുടെകൈകളിലേക്കും സിനിമയുടെ മാജിക് ആണ് കൊണ്ടുവരുന്നത്.

സോണിയുടെ എല്ലാ മോഡൽ ക്യാമറകളും ലെൻസുകളും സോണി അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സോണി ക്യാമറ ലോഞ്ച്, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി സെന്ററുകൾ, www.ShopatSC.com പോർട്ടൽ, പ്രധാനപ്പെട്ട ഇലക്ട്രോണിക് സ്റ്റോറുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ലിപ്കാർട്ട്) എന്നിവിടങ്ങളിൽ ലഭ്യമാണ്.

വിവാഹങ്ങൾ വെറുമൊരു സംഭവമല്ലെന്നും, അവ സിനിമയുടെ അതേ മാന്ത്രികതയോടും ഗാംഭീര്യത്തോടും കൂടി പറയപ്പെടേണ്ട ജീവിതത്തിലെ ഒരിക്കൽ മാത്രം സംഭവിക്കുന്ന കഥകളാണെന്നുമാണ് സോണി ഇന്ത്യയിൽ ഞങ്ങൾ വിശ്വസിക്കുന്നത് പുതിയ ഫിലിം ക്യാമ്പയിനിനെ കുറിച്ച് സംസാരിച്ച സോണി ഇന്ത്യയുടെ ഇമേജിംഗ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു. ‘അബ് കുച്ച് സിനിമാറ്റിക് കർത്തേ ഹേ’ എന്ന ഈ ക്യാമ്പയിനിലൂടെ, പതിറ്റാണ്ടുകളായി ഈ ഓർമ്മകളുടെ സംരക്ഷകരായിരുന്ന സ്റ്റുഡിയോകളെ അഭിനന്ദിക്കുകയും, കഥ പറച്ചിലിന്റെ ഒരു പുതിയ യുഗത്തെ സ്വീകരിക്കാൻ അവരെ ക്ഷണിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

പയ്യന്നൂരിൽ V കുഞ്ഞിക്കൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച...

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.(Payyanur arson case,...

PK ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി VD സതീശൻ:...

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെട്ടു. വിഷയത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.(CM VD Satheesan Intervenes In PK...

‘ജീവനേക്കാൾ വലുതല്ല ഒരു ലക്ഷ്യവും’; വിദ്യാർഥി സമരത്തെക്കുറിച്ചുള്ള പേളി...

കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി സമരത്തെക്കുറിച്ച് നടിയും അവതാരകയുമായ പേളി മാണി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച (Pearle Maaney Student Protest Controversy)....

അടുത്ത ലോകകപ്പിൽ അർജന്റീനയ്ക്കായി മെസ്സി ഇറങ്ങില്ലെന്ന് റിപ്പോർട്ട്: വമ്പൻ...

ബ്യൂണസ് അയറിസ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നിനോടേറ്റ പരാജയത്തിന് പിന്നാലെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ അന്താരാഷ്ട്ര വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അർജന്റീന മാധ്യമങ്ങൾ. അടുത്ത ഏതാനും മാസങ്ങൾ കൂടി അർജന്റീന...

CJP പ്രക്ഷോഭം കനക്കുന്നു: സെൻട്രൽ ഡൽഹിയിലെ 18 മെട്രോ...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലെ 18 പ്രമുഖ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. ജൂലൈ 24 വെള്ളി രാവിലെ 7:30 മുതൽ പുനരറിയിപ്പ് ഉണ്ടാകുന്നത്...

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....