HomeEditors Pickവന്ദേ ഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്: നിരക്കുകൾ പ്രഖ്യാപിച്ചു, കേരളത്തിന് മൂന്ന് പ്രധാന...

വന്ദേ ഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്: നിരക്കുകൾ പ്രഖ്യാപിച്ചു, കേരളത്തിന് മൂന്ന് പ്രധാന റൂട്ടുകൾ | Vande Bharat sleeper

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ആധുനിക മുഖമായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസിനായി ഒരുങ്ങുന്നു. ഗുവാഹത്തി-ഹൗറ റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. ഇതിന് മുന്നോടിയായി ടിക്കറ്റ് നിരക്കുകൾ റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീർഘദൂര യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ എത്തുന്ന ട്രെയിനിന്റെ മൂന്ന് റൂട്ടുകളാണ് കേരളത്തിനായി പരിഗണിക്കുന്നത്.(Vande Bharat sleeper to be on track, Fares announced, three main routes for Kerala)

400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്കാണ് മിനിമം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. തേർഡ് എസിക്ക് 960 രൂപയും, സെക്കന്റ് എസിക്ക് 1240 രൂപയും, ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ് മിനിമം ടിക്കറ്റ് നിരക്ക്. നിശ്ചിത കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും തേർഡ് എസിയിൽ 2.40 രൂപയും, സെക്കന്റ് എസിയിൽ 3.10 രൂപയും, ഫസ്റ്റ് എസിയിൽ 3.80 രൂപയും വീതം അധികമായി ഈടാക്കും. ഈ നിരക്കുകൾക്ക് പുറമെ ജിഎസ്ടിയും ബാധകമായിരിക്കും. വന്ദേ ഭാരത് സ്ലീപ്പറിൽ കൺഫേം ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ; ആർഎസി, വെയിറ്റിങ് ലിസ്റ്റ് സംവിധാനങ്ങൾ ഉണ്ടായിരിക്കില്ല.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈ, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് വന്ദേ സ്ലീപ്പർ പരിഗണിക്കുന്നത്. 922 കിലോമീറ്റർ ദൂരമുള്ള തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ തേർഡ് എസിക്ക് 2212.80 രൂപയും, സെക്കന്റ് എസിക്ക് 2858.20 രൂപയും, ഫസ്റ്റ് എസിക്ക് 3503.60 രൂപയുമായിരിക്കും നിരക്ക്.

844 കിലോമീറ്റർ ദൂരമുള്ള തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ തേർഡ് എസിക്ക് 2025.60 രൂപയും സെക്കന്റ് എസിക്ക് 2616.40 രൂപയും ഫസ്റ്റ് എസിക്ക് 3207.20 രൂപയും ടിക്കറ്റ് നിരക്ക് വരും. 631 കിലോമീറ്റർ ദൂരമുള്ള മംഗളൂരു-തിരുവനന്തപുരം റൂട്ടിലാകട്ടെ തേർഡ് എസിക്ക് 1514.40 രൂപയും സെക്കന്റ് എസിക്ക് 1956.10 രൂപയും ഫസ്റ്റ് എസിക്ക് 2397.80 രൂപയുമായിരിക്കും നിരക്ക് ഈടാക്കുക.

180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ നിലവിൽ സുരക്ഷാ കാരണങ്ങളാൽ 130 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ് നടത്തുക. ആകെ 16 കോച്ചുകളിലായി 823 യാത്രക്കാർക്ക് സഞ്ചരിക്കാം. പ്രത്യേകമായി രൂപകൽപ്പന ചെയ്ത കുഷ്യൻ ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, മികച്ച സസ്‌പെൻഷൻ, ശബ്ദം കുറഞ്ഞ ഇന്റീരിയർ എന്നിവ യാത്ര സുഗമമാക്കും. സുരക്ഷയ്ക്കായി ‘കവച്’ സംവിധാനവും എമർജൻസി ടോക്ക് ബാക്ക് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. വനിതകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം ക്വാട്ടയും അനുവദിച്ചിട്ടുണ്ട്.

WhatsApp Channel Banner

Latest updates

തുടർച്ചയായ 12ാം ദിനവും ഇറാനിൽ US വ്യോമാക്രമണം: ബുഷെഹർ...

ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ...

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും...

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി...

‘കേന്ദ്ര നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഞാൻ എത്തിയത്’: ലക്ഷങ്ങൾ ചിലവഴിച്ച്...

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നത്. എന്നാൽ, കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിനിടയിൽ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...