HomeLaptopsആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മികവുള്ള ഗൃഹോപകരണങ്ങളുമായി സാംസങ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മികവുള്ള ഗൃഹോപകരണങ്ങളുമായി സാംസങ്

 n

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക തനിമയുള്ള ബെസ്പോക്ക് ഗൃഹോപകരണങ്ങള്‍ അവതരിപ്പിച്ചു. അതിവേഗം വളരുന്ന പ്രീമിയം ഗൃഹോപകരണങ്ങളുടെ വിപണിയില്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊപ്പം വളരുകയാണ് സാംസങിന്റെ ലക്ഷ്യം.

nn

nവൈഫൈ, ക്യാമറകള്‍, എഐ ചിപ്പുകള്‍ എന്നിവയടങ്ങുന്ന സാംസങിന്റെ അതിനൂതന സാങ്കേതിക മികവുള്ള  ഉപകരണങ്ങള്‍ സാമാര്‍ട്ട് തിംഗ്സ് ആപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും സാധിക്കുന്ന സൗകര്യപ്രദമായ ഹോം മാനേജ്മെന്റ് സാധ്യമാക്കുന്നു. 

nn

nഗൃഹോപകരണ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഏറ്റവും മികച്ച അതിനൂതന ബെസ്പോക്ക് എഐ അവതരിപ്പിക്കുകയാണെന്നും ഇത് ഇന്ത്യന്‍ വീടുകള്‍ക്ക് ഏറെ ഗുണകരമാണെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒ യുമായ ജെ ബി പാര്‍ക്ക് പറഞ്ഞു.  ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസൃതം നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അനായാസമായി കൈകാര്യം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. മാത്രവുമല്ല ഗൃഹോപകരണങ്ങളുടെ കേടുപാടുകള്‍ വേഗത്തില്‍ കണ്ടെത്താനുമാകും. പരിസ്ഥിതിക്ക് അനുയോജ്യവും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ പര്യാപ്തവുമായ ഈ സാങ്കേതികതയിലൂടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിപണിയില്‍ ഞങ്ങള്‍ക്ക് മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

nn

nഉപകരണങ്ങളുടെ കാലാവധിയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് എഐ സഹായകമാണ്. റഫ്രിജറേറ്ററില്‍ വാട്ടര്‍ ഫില്‍ട്ടര്‍ മാറ്റേണ്ടപ്പോഴും എയര്‍ കണ്ടീഷനറിന് ഫില്‍ട്ടര്‍ മാറ്റാന്‍ സമയമാകുമ്പോഴും സ്മാര്‍ട്ട് തിംഗ്സ് ആപ്പ് വഴി അറിയിപ്പ് ലഭിക്കും. എഐ സാങ്കേതികതയുടെ പ്രയോജനം ഗൃഹോപകരണങ്ങളില്‍ ഫലപ്രദമാകുന്നതോടെ ഇവ നിയന്ത്രിക്കുന്നതിന് പരമാവധി സമയം ലാഭിക്കാനാകും. ജിയോ വേള്‍ഡ് പ്ലാസയിലെ സാംസങ് ബികെസിയിലാണ് ബെസ്പോക്ക് എഐ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

nn

nഎഐ ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ കാര്യക്ഷമമാക്കാമെന്നും വീട്ടുജോലികള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിവരുന്ന സമയവും ഊര്‍ജ്ജവും ലാഭിക്കാന്‍ കഴിയുമെന്നും സാംസങ് ഇന്ത്യ ഡിജിറിറല്‍ അപ്ലയന്‍സസ് സീനിയര്‍ ഡയറക്ടര്‍ സൗരഭ് ബൈശാഖിയ പറഞ്ഞു. എഐ മികവോടെ സ്മാര്‍ട്ട് ഹോം വിപ്ലവം സൃഷ്ടിച്ച് മുന്നേറാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. എഐ ഉപയോഗിച്ച് പ്രീമിയം പോര്‍ട്ട്ഫോളിയോ കൂടുതല്‍ വിപുലമാക്കുകയും പ്രീമിയം ഉപകരണ വിഭാഗത്തില്‍ വിപണി വിഹിതം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

nn

nറഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ്, വാഷിംഗ് മെഷീന്‍ എന്നിവയുള്‍പ്പെടെ സാംസങിന്റെ ഇന്ത്യയിലെ ഉപകരണങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മികവുള്ളവയാണ്. 

nn

nറഫ്രിജറേറ്റര്‍: ആരംഭത്തില്‍ തന്നെ 33 ഭക്ഷണ സാധനങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന വിഷന്‍ ക്യാമറ. പിന്നീട് ഉപഭോക്താവ് കൂടുതലായി സൂക്ഷിക്കുന്ന വസ്തുക്കളുടെ എണ്ണം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കും. റഫ്രിജറേറ്ററിലെ സ്‌ക്രീനിലൂടെ ഉള്ളിലുള്ള ഭക്ഷണ സാധനങ്ങളെ അടിസ്ഥാനമാക്കി ഉച്ചഭക്ഷണത്തിനും അത്താഴത്തിനും എന്ത് പാചകം ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു. സ്മാര്‍ട്ട് ഫുഡ് മാനേജ്മെന്റ് സംവിധാനത്തിലൂടെ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ഭക്ഷണ സാധനം കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതും അറിയിക്കും. മികവാര്‍ന്ന ക്യാമറ റഫ്രിജറേറ്റര്‍ ഷെല്‍ഫുകള്‍ ഡോര്‍ ബിന്നുകള്‍ തുടങ്ങി ഉള്ളിലുള്ളവയുടെ വിശാലമായ കാഴ്ച എവിടെ നിന്നും എപ്പോഴും സാധ്യമാക്കുന്നു. 

nn

nഎയര്‍ കണ്ടീഷണര്‍: വെല്‍ക്കം കൂളിംഗ് സംവിധാനം ഉപയോഗിച്ച് ദുരസ്ഥലത്തു നിന്നും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വീട് തണുപ്പിക്കാന്‍ സാധിക്കും. എഐ ജിയോ ഫെന്‍സിംഗ് നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ക്രമീകരണങ്ങള്‍ നടപ്പാക്കും. ഉപഭോക്താക്കള്‍ നിശ്ചിത പരിധിക്കുള്ളിലോ അകലെയോ ആണെങ്കിലും ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിര്‍ത്തുന്നതിനുമുള്ള അറിയിപ്പ് സ്മാര്‍ട്ട് തിംഗ്സ് ആപ്ലിക്കേഷനിലൂടെ നല്‍കും. 150 മീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് നിര്‍ദ്ദിഷ്ട പരിധി.

nn

nമൈക്രോവേവ്: വ്യക്തിഗതമായ ഡയറ്റുകള്‍, ആരോഗ്യകരമായ ഭക്ഷണരീതികള്‍ സ്വായത്തമാക്കാന്‍ ബെസ്പോക്ക് എഐ സഹായിക്കുന്നു.

nn

nവാഷിംഗ് മെഷീന്‍: സാംസങിന്റെ നൂതനമായ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ എഐ സംവിധാനത്തിലൂടെ അലക്കുന്ന രീതികള്‍ മനസിലാക്കുകയും ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം വാഷ് സൈക്കിളുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. ഉപഭോക്താവ് മാറ്റിക്കൊടുത്തില്ലെങ്കിലും കൂടുതലായി ഉപയോഗിക്കുന്ന വാഷ് സൈക്കിളില്‍ മെഷീന്‍ സ്വയം ക്രമീകരണം നടത്തുന്നു. അലക്കാന്‍ ഇട്ടിരിക്കുന്ന തുണികളുടെ ഭാരം, ഉള്‍പ്പെട്ടിരിക്കുന്ന തുണിത്തരങ്ങള്‍, അവയുടെ സ്വഭാവം, വെള്ളത്തിന്റെ നിരപ്പ്, ഡിറ്റര്‍ജിന്റെ അളവ്, മാലിന്യത്തിന്റെ തോത് എന്നിവ മനസിലാക്കാന്‍ എഐ സവിഷേശതയിലൂടെ സാധിക്കും.

nn

nസ്മാര്‍ട്ട് ഹോം അനുഭവത്തിന് മാത്രമായല്ല പരിസ്ഥിതിക്കും സമൂഹത്തിനും നല്ല നാളെകള്‍ ഉണ്ടാകാന്‍ സഹായകമായ മികച്ച ഉത്പന്നങ്ങള്‍ ഒരുക്കുന്നതിന് സാംസങ് എന്നും മുന്‍നിരയിലാണ്. സ്മാര്‍ട്ട് തിംഗ്സ് ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണങ്ങള്‍ എത്രമാത്രം ഊര്‍ജ്ജം ഉപഭോഗം ചെയ്യുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കും. 

nn

nഉപയോഗ രീതി അടിസ്ഥാനമാക്കിയുള്ള എഐ സാങ്കേതികത ഉപയോഗിച്ച് റഫ്രിജറേറ്ററുകളില്‍ 10 ശതമാനം വരെയും എയര്‍ കണ്ടീഷണറുകളില്‍ 20 ശതമാനം വരെയും വാഷിംഗ് മെഷീനുകളില്‍ 70 ശതമാനം വരെയും ഊര്‍ജ്ജം ലാഭിക്കാനാകും. ബെസ്പോക്ക് ഉപകരണങ്ങള്‍ക്കൊപ്പം സാംസങും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പരമാവധി കുറയ്ക്കുന്നു. 5സ്റ്റാര്‍ റേറ്റഡ് സാസങ് റഫ്രിഡറേറ്റര്‍ വര്‍ഷത്തില്‍ 359 കിലോഗ്രാം വരെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നു. അതായത് എഐ യിലൂടെ 10 ശതമാനം സേവിംഗ്സ് വര്‍ധിപ്പിക്കാനാകും. വര്‍ഷത്തില്‍ 395 കിലോഗ്രാം കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നു.

nn

nബെസ്പോക്ക് ഗൃഹോപകരണങ്ങളില്‍ ബിക്സ്ബി എഐ വോയ്സ് അസിസ്റ്റന്റും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഹായ് ബിക്സ്ബി റഫ്രിജറേറ്ററില്‍ എന്തെല്ലാമുണ്ടെന്ന് കാണിയ്ക്കു,  ഹായ് ബിക്സ്ബി എയര്‍ കണ്ടീഷണറില്‍ വെന്‍ഡ് ഫ്രീ മോഡ് ഓണാക്കൂ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ നല്‍കാനാകും.

nn

nകൂടാതെ മികച്ച സുരക്ഷയും സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകളിലൂടെ ഏറ്റവും പൂതിയ സവിശേഷതകളും നല്‍കുന്ന സ്മാര്‍ട്ട് ഫോര്‍വേഡും ഈ ഗൃഹോപകരണങ്ങളുടെ നേട്ടമാണ്. മാത്രവുമല്ല സ്മാര്‍ട്ട് തിംഗ്സ് ഹോം കെയര്‍ നിങ്ങളുട ഉപകരണങ്ങളെ വേണ്ടവിധം നിരീക്ഷിക്കുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. അറ്റകുറ്റപ്പണികളും അവയുടെ പരിഹാരങ്ങളും നിര്‍ദേശിക്കുകയും എളുപ്പത്തിലുള്ള പരിപാലനം സാധ്യമാക്കുകയും ചെയ്യുന്നു.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...