HomeNationalവിക്രം-1 വിക്ഷേപണം 12.05ന്: സാങ്കേതിക തടസമെന്ന് സൂചന, ഉടൻ വിക്ഷേപിക്കുമെന്ന് സ്കൈറൂട്ട്...

വിക്രം-1 വിക്ഷേപണം 12.05ന്: സാങ്കേതിക തടസമെന്ന് സൂചന, ഉടൻ വിക്ഷേപിക്കുമെന്ന് സ്കൈറൂട്ട് | Skyroot Vikram 1 Launch

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ ചരിത്ര വിക്ഷേപണം സാങ്കേതിക തകരാറുകളെ തുടർന്ന് വൈകുന്നതായി റിപ്പോർട്ടുകൾ. വിക്ഷേപണം 12.05ന് നടക്കുമെന്നാണ് പുതിയ വിവരം. ശനിയാഴ്ച രാവിലെ 11:30-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് അവസാന നിമിഷം പ്രതിസന്ധിയിലായത്.(Skyroot Vikram 1 Launch Delayed Briefly Due To Technical Glitch At Sriharikota)

ചില സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് കൗണ്ട്ഡൗൺ താൽക്കാലികമായി നിർത്തിവെച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, വിക്ഷേപണം പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും തകരാറുകൾ പരിഹരിച്ച് വിക്രം-1 ഉടൻ തന്നെ കുതിച്ചുയരുമെന്നും നിർമ്മാതാക്കളായ ഹൈദരാബാദ് അധിഷ്ഠിത സ്റ്റാർട്ടപ്പ് കമ്പനി ‘സ്കൈറൂട്ട് എയറോസ്പേസ്’ വ്യക്തമാക്കി.

റോക്കറ്റ് നിലവിൽ വിക്ഷേപണ തറയിൽ സർവ്വ സജ്ജമായി നിൽക്കുകയാണെന്നും, അന്തിമ അനുമതികൾക്കായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സ്വകാര്യ പങ്കാളിത്തത്തിന്റെ നിർണ്ണായക നാഴികക്കല്ലായാണ് സ്കൈറൂട്ടിന്റെ ‘മിഷൻ ആഗമൻ’ വിലയിരുത്തപ്പെടുന്നത്. അടിയന്തിര പരിശോധനകൾക്ക് ശേഷം പുതിയ വിക്ഷേപണ സമയം ഉടൻ പ്രഖ്യാപിച്ചേക്കും.

Story Summary

The maiden orbital launch of India’s first privately developed rocket, Vikram-1, faced a brief delay at Sriharikota due to last-minute technical anomalies. However, its developer Skyroot Aerospace soon clarified that the multi-stage rocket remains safely stacked on the launch pad and is expected to lift off shortly after clearing all dynamic parameter checks. The text-book test flight named ‘Mission Aagaman’ marks the historic entry of Indian private firms into the global satellite deployment market.

WhatsApp Channel Banner

Latest updates

സിയാവുർ റഹ്മാൻ വധക്കേസ്: 45 വർഷമായി ഒളിവിലായിരുന്ന മുൻ...

ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നാലര പതിറ്റാണ്ടായി ഒളിവിലായിരുന്ന പ്രതിയെ ബംഗ്ലാദേശ് പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുൻ സൈനിക...

കാനഡയിലെ കാട്ടുതീ; പുക വ്യാപിച്ചതിന് പിന്നാലെ കാനഡയ്ക്ക് മേൽ...

വാഷിംഗ്‌ടൺ: കാനഡയിലെ കാട്ടുതീയെത്തുടർന്ന് വടക്കേ അമേരിക്കൻ നഗരങ്ങളിൽ വ്യാപിച്ച പുകയുടെ പേരിൽ കാനഡയ്ക്ക് മേൽ കൂടുതൽ നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് (Canada Wildfires Tariffs). കാനഡയിലെ കാട്ടുതീ...

ഗസ്സയിൽ വീണ്ടും രൂക്ഷമായ ഇസ്രായേൽ ആക്രമണം; സംസ്കാരച്ചടങ്ങിന് നേരെ...

ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ 14 ഫലസ്തീനികൾ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസീറത്ത് അഭയാർഥി ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മാത്രം എട്ടുപേർ മരിച്ചു. രാവിലെ കൊല്ലപ്പെട്ട...

മധ്യപ്രദേശിലെ നർവർ കോട്ടയിൽ വൻ കവർച്ച: 3 ടണ്ണിലധികം...

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നർവർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള അപൂർവ്വ പീരങ്കി ആയുധധാരികളായ സംഘം കൊള്ളയടിച്ചു. ജൂലൈ 15-16 തീയതികളിലെ അർദ്ധരാത്രിയിലാണ് സിന്ധ്യ ഭരണകാലത്തെ ഈ ചരിത്ര...

‘ലൗ ജിഹാദ്’ ആരോപണം തള്ളിയതിന് പിന്നാലെ ആമിർ ഖാന്...

നടൻ ആമിർ ഖാന് ലോറൻസ് ബിഷ്ണോയ് ഗാങ്ങിന്റെ പേരിൽ വധഭീഷണി. തന്റെ പുതിയ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന 'ലൗ ജിഹാദ്' ആരോപണങ്ങളെ പരസ്യമായി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത് (Aamir...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...