Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeTaste Of Timesകുറഞ്ഞ സമയത്തിൽ മുട്ട സുർക്ക തയ്യാറാക്കാം | Egg Surka

കുറഞ്ഞ സമയത്തിൽ മുട്ട സുർക്ക തയ്യാറാക്കാം | Egg Surka

🎙️ Latest Podcast

കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് മുട്ട സുർക്ക ( Egg Surka). പ്രഭാത ഭക്ഷണത്തിനായോ ഡിന്നറായോ ഒക്കെ കഴിക്കാവുന്നൊരു വിഭവമാണ് മുട്ട സുര്ക്ക. മുട്ട സുര്ക്ക തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം:

ചേരുവകൾ

പച്ചരി – 1 ഗ്ലാസ്സ്
പുഴുക്കലരി – 1 ഗ്ലാസ്സ്
പഞ്ചസാര – 4 സ്പൂൺ
ഉപ്പ് – 1 നുള്ള്
മുട്ട – 2 എണ്ണം
എണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം:

കുതിർത്ത പച്ചരിയും, പുഴുക്കലരിയും, ഉപ്പും പഞ്ചസാരയും ചേർത്ത് നന്നായി അരക്കുക. ഇതിലേക്ക് മുട്ട ചേർത്ത് നല്ല മയത്തിൽ അരച്ച് ( ദോശമാവിനേക്കാളൂം കട്ടിയായിരിക്കണം) എടുക്കണം.
ഒരു ചീനച്ചട്ടിയില് എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ഒരു തവി മാവെടുത്ത് ചട്ടിയുടെ നടുവില് ഒഴിച്ചുകൊടുക്കുക. നെയ്യപ്പം പോലെ പൊങ്ങി വരുമ്പോൾ മറിച്ചിട്ട് ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ കോരി എടുക്കാം. ഇത് ബീഫിന്റെയും ചിക്കന്റെയും കൂടെ നല്ലൊരു കോമ്പിനേഷന് ആണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.