HomeTaste Of Timesതലശ്ശേരി സ്പെഷ്യൽ ചിക്കൻ കൽമാസ് | Chicken Kalmas

തലശ്ശേരി സ്പെഷ്യൽ ചിക്കൻ കൽമാസ് | Chicken Kalmas

സാധാരണ പത്തിരി പൊടി ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന രുചികരമായ ഒരു ലഘുഭക്ഷണമാണ് കൽമാസ് (Chicken Kalmas).

ചേരുവകൾ

2 കപ്പ് പത്തിരി/അപ്പം പൊടി
½ തേങ്ങ (അരച്ചത്)
10 ചെറിയ ഉള്ളി
1 ടീസ്പൂൺ പെരുംജീരകം
2 ½ കപ്പ് ചൂടുവെള്ളം
ഉപ്പ് ആവശ്യത്തിന്
ഫില്ലിംഗിന്
300 ഗ്രാം എല്ലില്ലാത്ത ചിക്കൻ
2 ഉള്ളി
1 ടീസ്പൂൺ ഇഞ്ചി (നന്നായി അരിഞ്ഞത്)
1 ടീസ്പൂൺ വെളുത്തുള്ളി (നന്നായി അരിഞ്ഞത്)
2 പച്ചമുളക്
1 തണ്ട് കറിവേപ്പില
മല്ലിയില
3 ടീസ്പൂൺ വെളിച്ചെണ്ണ
½ ടീസ്പൂൺ മഞ്ഞൾപ്പൊടി
1 ടീസ്പൂൺ മുളകുപൊടി
½ ടീസ്പൂൺ ഗരം മസാല
½ ടീസ്പൂൺ കുരുമുളക് പൊടി
½ ടീസ്പൂൺ മല്ലിപ്പൊടി
ഉപ്പ്
2 ടീസ്പൂൺ വെള്ളം

തയ്യാറാക്കുന്ന വിധം

മസാലകൾ എല്ലാം ചേർത്ത് ചിക്കൻ വേവിക്കുക
വേവിച്ച ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക.
പത്തിരി/അപ്പം പൊടി ഇടിയപ്പം പരുവത്തിൽ കുഴച്ചെടുക്കണം. ഇതിനെ ഉരുളകളാക്കി മാറ്റി വയ്ക്കണം.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. പൊടികളുടെ പച്ച മണം മാറുന്നത് വരെ വഴറ്റുക. ചിക്കൻ ചേർത്ത് നന്നായി ഇളക്കുക.
ഈ ഫില്ലിംഗ് ഉരുളകളാക്കി വയ്ക്കുക.

ഉരുളകകളാക്കി വച്ചിരിക്കുന്ന മാവിനകത്ത് ഫില്ലിംഗ് വച്ച് പത്തിരിയുടെ വലുപ്പത്തിൽ പരത്തുക. ഇതിനെ ആവിയിൽ വേവിക്കുക. തണുത്തതിനുശേഷം, അവയിൽ കുറച്ച് മസാലപ്പൊടി പുരട്ടുക. എന്നിട്ട്, ചൂടുള്ള എണ്ണയിൽ രണ്ടുവശവും തവിട്ട് നിറമാകുന്നതുവരെ വറുത്ത് കോരുക. ടേസ്റ്റി ചിക്കൻ കൽമാസ് റെഡി.

Clickable Info Box