Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Trivandrum

തിരുവനന്തപുരത്തെത്തി, കടയിൽ നിന്ന് ചിപ്സും വാങ്ങി മടങ്ങി: അമ്പരപ്പിച്ച് അജിത് ഡോവലിൻ്റെ സന്ദർശനം | Ajit Doval

തിരുവനന്തപുരം: അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന ഇന്റലിജൻസിനെപ്പോലും അറിയിക്കാതെയാണ് തന്റെ ദൗത്യം പൂർത്തിയാക്കിയത്.(Bought chips from the shop and returned, Ajit Doval's visit to Trivandrum) ഐഎസ്ആർഒയുടെ കരുത്തായ പിഎസ്എൽവി റോക്കറ്റുകൾ...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു: ഉമർ ഫൈസി മുക്കം അംഗം, അമുസ്ലീം പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല | Waqf Board

തിരുവനന്തപുരം: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. ഉമർ ഫൈസി മുക്കത്തെ ബോർഡ് അംഗമായി സർക്കാർ ഉൾപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫെബ്രുവരി അഞ്ചിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് പുതിയ ഒൻപതംഗ ബോർഡ് നിലവിൽ വന്നത്.(Waqf Board reorganized, Umar Faizy Mukkam is a member) സമസ്തയിലെ മുസ്ലിം ലീഗ്...

CPIM രക്തസാക്ഷിയുടെ സഹോദരൻ കോൺഗ്രസിൽ ചേർന്നു: വിനോദിന് അംഗത്വം നൽകി VD സതീശൻ | Congress

തിരുവനന്തപുരം: സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിനോദിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രക്തസാക്ഷി കുടുംബത്തോട് സിപിഐഎം കാട്ടിയ അനീതിയിൽ അദ്ദേഹം പ്രതിഷേധിച്ചിരുന്നു.(CPIM martyr's brother joins Congress, VD Satheesan grants membership) വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി...

ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ പാപ്പാന് ദാരുണാന്ത്യം | Elephant

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ അടിയേറ്റു മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. നെയ്യാർ ഡാം റിസർവോയറിന് സമീപം ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം.(Man killed in Elephant attack in Kottoor Elephant Rehabilitation Centre) ആനയുടെ ഒന്നാം പാപ്പാനായിരുന്നു വിഷ്ണു. പതിവുപോലെ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം....

പാലോട് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: ഉടമയ്ക്ക് ഗുരുതര പരിക്ക് | Explosion

തിരുവനന്തപുരം: പാലോട് നന്ദിയോടിന് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് (38) പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Explosion at Palode firecracker factory, Owner seriously injured) വ്യാഴാഴ്ച രാവിലെ 9 മണിയോടെ പടക്കം കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കത്തിന് തിരിയിടുന്നതിനിടെ ഉണ്ടായ തീപ്പൊരി...

സംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ പുതിയ തസ്തികകൾ അനുവദിച്ചു: തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം | Cabinet meeting

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിയമനങ്ങളാണ് നടപ്പിലാക്കുന്നത്.(New posts have been sanctioned in government services in Kerala, Cabinet meeting takes decision) ഇടുക്കി ഉടുമ്പഞ്ചോലയിൽ ആരംഭിക്കുന്ന സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ആകെ 25 തസ്തികകൾ...

‘സർ, MLAമാരുടെ വാഹനം മാത്രമേ ഇവിടെ പാർക്ക് ചെയ്യാൻ പറ്റൂ’: മാത്യൂ ടി തോമസിൻ്റെ കുറിപ്പ് വൈറൽ | Mathew T Thomas

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾക്ക് മുകളിൽ ഇംഗ്ലീഷിൽ 'MLA' എന്ന് എഴുതുന്ന പതിവ് രീതി മാറ്റി മലയാളത്തിൽ 'നിയമസഭാംഗം' എന്ന് ബോർഡ് വെച്ചപ്പോൾ നേരിട്ട അനുഭവം പങ്കുവെച്ച് മാത്യൂ ടി. തോമസ് എംഎൽഎ. നിയമസഭാ മന്ദിരത്തിൽ വാഹനം പാർക്ക് ചെയ്യാൻ എത്തിയപ്പോൾ ഉണ്ടായ രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ അനുഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.(Watch and...

‘സ്വർണ്ണക്കൊള്ളയിൽ ജനങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ട്, തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടും’: നിയമസഭയിൽ വീണ്ടും ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ആഞ്ഞടിച്ച് VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ. നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകാതെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'അമ്പലം വിഴുങ്ങികൾ' എന്ന ബാനർ ഉയർത്തി ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.(Evidence will be completely...

മുൻ മാവേലിക്കര MLA എം മുരളി അന്തരിച്ചു | M Murali

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ എം. മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.(Former Mavelikkara MLA M Murali passes away) തുടർച്ചയായി നാല് തവണ മാവേലിക്കര മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ജനകീയ നേതാവായിരുന്നു എം. മുരളി. 1991,...

‘ട്രംപിനോട് മോദിക്കുള്ള വിധേയത്വം പോലെയാണ് BJPയോട് UDF കാണിക്കുന്ന വിധേയത്വം’: തുറന്നടിച്ച് ബിനോയ് വിശ്വം | UDF

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തോടുള്ള യുഡിഎഫിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിനെതിരായ പ്രമേയ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് ബിജെപിയോടുള്ള വിധേയത്വത്തിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.(UDF's loyalty to BJP is like Modi's loyalty to Trump', says Binoy Viswam) അമേരിക്കൻ...
- Advertisement -spot_img

Latest News

വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ വൻ വഴിത്തിരിവ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ | Vadakara Kafir screenshot case arrest Jithin Bhaskar

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ ഒടുവിൽ നിർണ്ണായക അറസ്റ്റ് (Vadakara Kafir screenshot case arrest Jithin...
- Advertisement -spot_img