Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

times kerala

കടം തിരിച്ചടച്ചില്ല; നടൻ രാജ്പാൽ യാദവിന് ജാമ്യമില്ല, അടുത്ത വാദം കേൾക്കൽ തിങ്കളാഴ്ചത്തേക്ക് മാറ്റി | Rajpal Yadav

ന്യൂഡൽഹി: ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് (Rajpal Yadav) ഉടൻ ജാമ്യമില്ല. വ്യാഴാഴ്ച ദൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിൽ നടന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു. 2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ 'അറ്റ പത ലാപ്പത' എന്ന സിനിമയ്ക്കായി...

വേനൽ കടുക്കുന്നു: കുടപ്പനമൂട് ഭാഗത്ത് തീ പടർന്നു | Fire

തിരുവനന്തപുരം: കഠിനമായ ചൂടിൽ മലയോര മേഖലകൾ കാട്ടുതീ ഭീഷണിയിലായതോടെ നാട്ടുകാർ ഭീതിയിൽ. കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി.(Fire breaks out in Kudappanamoodu area) നെല്ലിക്കാമല ഭാഗത്തുണ്ടായ തീപിടുത്തത്തിന് കാരണം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയെത്തി റെഹീ നിയന്ത്രണവിധേയമാക്കിയിരുന്നു.

ഈജിപ്തിൽ നിന്ന് 2,000 വർഷം പഴക്കമുള്ള തമിഴി, പ്രകൃത് ലിപികൾ കണ്ടെത്തി; ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വാണിജ്യ ബന്ധത്തിന് കൂടുതൽ തെളിവുകൾ | Tamili Scripts discovered in Egypt

കെയ്‌റോ: പുരാതന കാലത്ത് ഇന്ത്യയും ഈജിപ്തും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള വ്യാപാര ബന്ധം ശരിവെക്കുന്ന പുതിയ കണ്ടെത്തലുകൾ പുറത്ത് (Tamili Scripts discovered in Egypt). ഈജിപ്തിലെ ബെറെനിസ് തുറമുഖത്തിന് സമീപമുള്ള പാറയിൽ കൊത്തിയെടുത്ത ആറ് ശവകുടീരങ്ങളിൽ നിന്ന് 2,000 വർഷം പഴക്കമുള്ള മുപ്പതോളം ലിഖിതങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഇതിൽ 20 ലിഖിതങ്ങൾ പുരാതന തമിഴ്...

‘ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല’: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ | Rahul Mamkootathil

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court's crucial remarks on Rahul Mamkootathil case) ബന്ധത്തെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി, ഉറ്റുനോക്കി കേരളം | Antony Raju

തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി, വിധി പറയുന്നത് ഫെബ്രുവരി 16-ലേക്ക് മാറ്റുകയായിരുന്നു.(Evidence corruption case, Verdict in Antony Raju's appeal on...

ലംബോർഗിനി അപകടക്കേസ്: അറസ്റ്റും ജാമ്യവും മിനിറ്റുകൾക്കുള്ളിൽ; പുകയില വ്യവസായിയുടെ മകൻ പുറത്തിറങ്ങി | Kanpur Lamborghini Crash

കാൺപൂർ: പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്രയ്ക്ക് ലംബോർഗിനി അപകടക്കേസിൽ ജാമ്യം ലഭിച്ചു (Kanpur Lamborghini Crash). നാല് ദിവസത്തെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത ശിവത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പത്ത് കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച്...

അട്ടപ്പാടിയിൽ കുടിവെള്ള സംഭരണിയിൽ മീനുകൾ ചത്തുപൊങ്ങി: കുടുംബങ്ങൾ ആശങ്കയിൽ | Fishes

പാലക്കാട്: അഗളി പഞ്ചായത്തിലെ തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. കുടിവെള്ളത്തിന് അസാധാരണമായ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. നാല് വാർഡുകളിലായി രണ്ടായിരത്തിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സിലാണിത്.(Fishes die in drinking water reservoir in Attappadi, Families concerned) നെല്ലിപ്പതി, അഗളി...

കൊല്ലപ്പെട്ട കായികതാരങ്ങളുടെ ചിത്രം ഹെൽമറ്റിൽ പതിപ്പിച്ചു; യുക്രൈൻ താരത്തെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി | Vladyslav Heraskevych

കോർട്ടിന ഡി അമ്പാസോ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട കായികതാരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ഹെൽമറ്റ് ധരിച്ചതിന് യുക്രൈൻ സ്കെലിറ്റൺ റേസർ വ്ളാഡിസ്ലാവ് ഹെരാസ്കെവിച്ചിനെ ശീതകാല ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി (Vladyslav Heraskevych Winter Olympics Disqualification). മത്സരത്തിന് മിനിറ്റുകൾക്ക് മുൻപാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി താരത്തിന്റെ അക്രഡിറ്റേഷൻ റദ്ദാക്കിയത്. കൊല്ലപ്പെട്ട രണ്ട് ഡസനോളം താരങ്ങളുടെ ചിത്രങ്ങളാണ്...

‘ആദ്യം മടങ്ങിയെത്തുക, എന്നിട്ട് വാദം കേൾക്കാം’: വിജയ് മല്യയോട് കടുപ്പിച്ച് ബോംബെ ഹൈക്കോടതി | Vijay Mallya

മുംബൈ: പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച നടപടിക്കെതിരെ വിജയ് മല്യ സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. മല്യ ഇന്ത്യയിലേക്ക് തിരികെ വരികയാണെങ്കിൽ മാത്രമേ ഹർജികളിൽ വാദം കേൾക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. നിയമത്തെ ബോധപൂർവ്വം ഒഴിവാക്കി വിദേശത്തിരുന്ന് കോടതി നടപടികൾ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ജസ്റ്റിസുമാരുടെ ബെഞ്ച്.(Return first, Bombay...

‘ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം’: ദേശീയ പണിമുടക്കിലെ അക്രമ സംഭവങ്ങളിൽ എളമരം കരീം | National strike

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന പണിമുടക്കിനിടെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ വിചിത്രമായ ന്യായീകരണത്തോടെ പ്രതിരോധിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം" എന്നായിരുന്നു അക്രമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. (Elamaram Kareem justifies the violent incidents during the National strike) പണിമുടക്ക് ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി....
- Advertisement -spot_img

Latest News

‘ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴേക്കും അടങ്ങും’: മേയർ VV രാജേഷ് | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. നഗരത്തിലെ മാലിന്യസംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വമാണെന്നും തിരഞ്ഞെടുപ്പ്...
- Advertisement -spot_img