ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും ദാവൂദ് ഇബ്രാഹിം സംഘത്തിലെ പ്രമുഖനുമായ സലിം ഡോളയെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും അന്താരാഷ്ട്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ തുർക്കിയിലെ ഇസ്താംബൂളിൽ നിന്നാണ് ഇയാൾ പിടിയിലായത്. അധോലോകത്തിന്റെ മയക്കുമരുന്ന് വ്യാപാരത്തിന് ഏറ്റ കനത്ത പ്രഹരമായാണ് ഈ നാടുകടത്തലിനെ സുരക്ഷാ ഏജൻസികൾ കാണുന്നത്.(Gangster Dawood Ibrahim's...
ഗാങ്ടോക്ക്: ഔദ്യോഗിക തിരക്കുകൾക്കിടയിലും സിക്കിമിലെ കുട്ടികൾക്കൊപ്പം ഫുട്ബോൾ മൈതാനത്ത് സമയം ചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാങ്ടോക്കിലെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം പന്ത് തട്ടുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. "മനോഹരമായ ഒരു ഗാങ്ടോക്ക് പ്രഭാതത്തിൽ സിക്കിമിലെ എന്റെ യുവ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനേക്കാൾ വലിയ സന്തോഷമില്ല" എന്ന് അദ്ദേഹം...
എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റിന് നേരെ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ ആക്രമണം. കോതമംഗലം സ്വദേശിയും ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ കാളിപ്പറമ്പിൽ ജോജി ജോർജിനാണ് (46) മർദനമേറ്റത്. (Nursing assistant beaten up at Kothamangalam hospital)
രാത്രി പത്തരയോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം നടന്നത്. അടിപിടിക്കേസിൽ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ...
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്ക് സമീപം ബെക്കാസി റെയിൽവേ സ്റ്റേഷനിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു (Indonesia Train Crash Jakarta). തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ 84-ലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ജക്കാർത്തയിൽ നിന്ന് സിക്കാരംഗിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനും, ജക്കാർത്ത-സുരബായ റൂട്ടിലോടുന്ന പ്രീമിയം ഹൈസ്പീഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക നിലനിൽക്കെ, പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(Anti-venom has been ensured in hospitals, says Health Minister Veena George)
വിഷയത്തിൽ മുഖ്യമന്ത്രി...
വാഷിങ്ടൻ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം അഴിമതി നിറഞ്ഞതാണെന്നും ലോകത്തിന് മുന്നിൽ രാജ്യം പരിഹാസ്യപാത്രമായി മാറിയെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോട്ടിംഗ് രീതിയിൽ സമൂലമായ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് 'സേവ് അമേരിക്ക ആക്ട്' നടപ്പിലാക്കാൻ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു.(Trump Calls US Elections Laughingstock, Urges Republicans To Back Save America...
ഭാര്യയെ അപമാനിക്കാൻ ശ്രമിച്ച മദ്യപാനിയെ ഭർത്താവ് ഇടിച്ച് വീഴ്ത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഈ പ്രവൃത്തി സ്വയംരക്ഷയുടെ ഭാഗമാണോ അതോ അമിതമായ ബലപ്രയോഗമാണോ എന്ന കാര്യത്തിൽ ഇന്റർനെറ്റിൽ വലിയ തർക്കമാണ് നടക്കുന്നത് (Bar Brawl Harassment Response Video).
ഏകദേശം ഒരു വർഷമെങ്കിലും പഴക്കമുള്ളതാണ് ഈ വീഡിയോ എന്ന് കരുതപ്പെടുന്നു. ദമ്പതികൾ പൂൾ...
മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് മുള്ളറ സ്വദേശി ജംഷിർ ആണ് മരിച്ചത്. പുലർച്ചെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.(Wild elephant attack in Karuvarakundu, Tragic end for tapping worker)
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ജംഷിറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...
സിഡ്‌നി: ഇന്ത്യയിലെ സാധാരണമായ ശീലങ്ങളും പാരമ്പര്യങ്ങളും വിദേശരാജ്യങ്ങളിൽ എങ്ങനെ വലിയ മൂല്യമുള്ളവയായി മാറുന്നു എന്ന് വിശദീകരിക്കുന്ന പ്രവാസി യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Indian Traditions Premium Abroad). ഓസ്‌ട്രേലിയയിൽ താമസിക്കുന്ന സ്മിത എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ വിരോധാഭാസത്തെക്കുറിച്ച് സംസാരിച്ചത്.
നാട്ടിൽ അമ്മ നൽകുന്ന മഞ്ഞൾപ്പാൽ കുടിക്കാൻ മടി കാണിച്ചിരുന്ന...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിരിക്കെയാണ് ഈ നീക്കം.(Ramesh Chennithala in Delhi amid Congress' CM dispute, May meet Kharge)
മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ്...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...