Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

times kerala

കൂടലൂരിൽ ഡിഎംകെയ്ക്ക് ആശ്വാസ ജയം; ദ്രാവിഡ മണി 22,833 വോട്ടുകൾക്ക് വിജയിച്ചു | DMK won Gudalur constituency

    ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ആശ്വാസമായി കൂടലൂർ മണ്ഡലത്തിലെ വിജയം ( DMK won Gudalur constituency). ഡിഎംകെ സ്ഥാനാർത്ഥി ദ്രാവിഡ മണി 22,833 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. സംസ്ഥാനത്തുടനീളം വിജയിന്റെ ടിവികെ തരംഗം ആഞ്ഞടിക്കുമ്പോഴും ചില പരമ്പരാഗത കോട്ടകൾ നിലനിർത്താൻ ഡിഎംകെയ്ക്ക് സാധിക്കുന്നുണ്ട്.   കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ്‍റെ ടിവികെ...

നേമം പിടിച്ച് BJP: V ശിവൻകുട്ടിയെ വീഴ്ത്തി രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക്, വമ്പൻ തിരിച്ചുവരവ്, ഞെട്ടി LDF | Rajeev Chandrasekhar Nemom Victory

തിരുവനന്തപുരം: കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ആവേശകരമായ വിജയം. 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം മന്ത്രി വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തിൽ അവസാന ഘട്ടത്തിലാണ് രാജീവ് ചന്ദ്രശേഖർ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചത്.(Rajeev Chandrasekhar Nemom Victory,...

വട്ടിയൂർക്കാവിൽ K മുരളീധരൻ്റെ ‘പടയോട്ടം’: VK പ്രശാന്തിനെ വീഴ്ത്തി യുഡിഎഫിൻ്റെ ആവേശ ജയം | K Muraleedharan Vattiyoorkavu Win

തിരുവനന്തപുരം: കേരളം ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ. മുരളീധരന് മിന്നുന്ന വിജയം. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും മുന്നണികൾ മാറിമാറി ലീഡ് ചെയ്ത വാശിയേറിയ പോരാട്ടത്തിനൊടുവിൽ 2,796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുരളീധരൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ വി.കെ പ്രശാന്തിനും എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്ക്കും മുരളീധരന്റെ...

അസം തിരഞ്ഞെടുപ്പ് ഫലം 2026: ജോർഹട്ടിൽ ഗൗരവ് ഗൊഗോയ് പരാജയപ്പെട്ടു; ബിജെപി സഖ്യം വിജയത്തിലേക്ക് | Assam Election Results

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു തുടങ്ങുമ്പോൾ ഭരണകക്ഷിയായ ബിജെപി സഖ്യം വലിയ മുന്നേറ്റം തുടരുന്നു (Assam Election Results). സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന ജോർഹട്ടിൽ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പരാജയപ്പെട്ടു. ബിജെപിയുടെ ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് ഇവിടെ വിജയിച്ചത്.   ബിജെപിയുടെ ഹിതേന്ദ്രനാഥ് ഗോസ്വാമി 23,182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗൗരവ്...

തിരിച്ചടി നേരിട്ട് ഡിഎംകെ; അണ്ണാ അറിവാലയത്തിൽ ഒരുക്കിയ പന്തലുകൾ നീക്കം ചെയ്തു | Tamil Nadu Election DMK Trailing

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ കനത്ത തിരിച്ചടി നേരിടുന്നു. വിജയമുറപ്പിച്ച് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ആഘോഷങ്ങൾക്കായി ഒരുക്കിയിരുന്ന പന്തലുകൾ ഇപ്പോൾ നീക്കം ചെയ്തു തുടങ്ങി (Tamil Nadu Election DMK Trailing). ആദ്യഘട്ട ഫലസൂചനകളിൽ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ഈ നടപടി. നടൻ വിജയുടെ തമിഴക വെട്രി...

തൃശൂരിങ്ങെടുത്ത് രാജൻ പല്ലൻ: 26,000 കടന്ന ഭൂരിപക്ഷത്തിൽ മിന്നും വിജയം | Rajan J Pallan Thrissur Win

തൃശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ തൃശൂരിൽ മിന്നും വിജയം കൈവരിച്ചു. 26,803 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ ആലങ്കോട് ലീലാകൃഷ്ണനും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പത്മജ വേണുഗോപാലും രാജൻ പല്ലന്റെ കുതിപ്പിന് മുന്നിൽ അടിപതറി.(Rajan J Pallan Thrissur Win,...

ചേലക്കരയിൽ കുലുങ്ങാതെ ചെങ്കോട്ട: UDF തരംഗത്തിലും ഭൂരിപക്ഷം വർദ്ധിപ്പിച്ച് UR പ്രദീപ് | U.R. Pradeep Chelakkara Win

ചേലക്കര: കേരളത്തിലാകെ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയപ്പോഴും ചേലക്കരയുടെ മണ്ണിൽ യു.ആർ. പ്രദീപ് തന്റെ ആധിപത്യം ഉറപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ശിവൻ വീട്ടിക്കുന്നിനെ 29,386 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രദീപ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ 12,122 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇക്കുറി പ്രദീപ് ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചത്.(U.R. Pradeep Chelakkara Win, Election Results...

ചുവപ്പിൻ്റെ കോട്ടകളിൽ ‘കൈപ്പത്തി’ ഉയർന്നു: 100 കടന്ന് UDF മുന്നേറ്റം, രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്ന് രമേശ് ചെന്നിത്തല, നാടാകെ ആഘോഷം | Kerala Election Results 2026

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, ഒരു പതിറ്റാണ്ട് നീണ്ട എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് വൻ വിജയത്തിലേക്ക്. 140 അംഗ നിയമസഭയിൽ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായതും, സി.പി.എം വിട്ടുപുറത്തുവന്ന വിമതർ മികച്ച പ്രകടനം കാഴ്ചവെച്ചതും ഈ...

കല്യാശ്ശേരിയിൽ LDF തന്നെ: പകുതിയോളം വോട്ട് കുറഞ്ഞു | M Vijin Kalliasseri Victory

കണ്ണൂർ: ഇടതുപക്ഷത്തിന്റെ അജയ്യമായ മണ്ഡലങ്ങളിലൊന്നായ കല്യാശ്ശേരിയിൽ എം. വിജിൻ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 18,433 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജിൻ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. രാജീവൻ കപ്പച്ചേരിയെ പരാജയപ്പെടുത്തിയത്. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ സിപ‌ിഎമ്മിന്റെ ഭൂരിപക്ഷത്തിൽ ഉണ്ടായ ഇടിവ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്.(M Vijin Kalliasseri Victory, Kalliasseri Election Result 2026) എം. വിജിൻ...

വിജയുടെ വസതിയിൽ വിസിൽ മുഴക്കി കുടുംബാംഗങ്ങൾ; എസ്.എ. ചന്ദ്രശേഖറും കുടുംബവും വിജയാഘോഷത്തിൽ | Vijay Family Celebration TVK Victory

  ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ചരിത്രപരമായ മുന്നേറ്റം നടത്തുന്നതിനിടെ, പാർട്ടി അധ്യക്ഷൻ വിജയുടെ വസതിയിൽ ആവേശകരമായ വിജയാഘോഷം ( Vijay Family Celebration TVK Victory). വിജയുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറും മാതാവ് ശോഭയും കുടുംബാംഗങ്ങളും ചേർന്ന് വിജയം ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. തിരഞ്ഞെടുപ്പ് ഫലസൂചനകളിൽ ടിവികെ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’; ഇന്ന് മാത്രം 145 പേർ അറസ്റ്റിൽ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട | Operation Toofan Kerala police

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം...
- Advertisement -spot_img